Home> Kerala
Advertisement

കോടതികളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തരുതെന്ന് അഭിഭാഷകരോട് രാഷ്ട്രപതി

കോടതികളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തരുതെന്ന് അഭിഭാഷകരോട് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. നീതിന്യായവ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് ഉയര്‍ന്ന വിശ്വാസമുണ്ട്. നിയമം തങ്ങള്‍ക്ക് ഒപ്പം നില്‍ക്കുമെന്ന വിശ്വാസം. അത് നഷ്ടപ്പെടുത്തരുതെന്ന് രാഷ്ട്രപതി അഭിഭാഷകരോട് പറഞ്ഞു.

കോടതികളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തരുതെന്ന് അഭിഭാഷകരോട് രാഷ്ട്രപതി

കൊച്ചി: കോടതികളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തരുതെന്ന് അഭിഭാഷകരോട് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. നീതിന്യായവ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് ഉയര്‍ന്ന വിശ്വാസമുണ്ട്. നിയമം തങ്ങള്‍ക്ക് ഒപ്പം നില്‍ക്കുമെന്ന വിശ്വാസം. അത് നഷ്ടപ്പെടുത്തരുതെന്ന് രാഷ്ട്രപതി അഭിഭാഷകരോട് പറഞ്ഞു. 

ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. 

ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കിയതുകൊണ്ടായില്ല, അത് അവര്‍ക്ക് മനസിലാകുന്ന പ്രാദേശിക ഭാഷയില്‍ ലഭ്യമാക്കണം. ഹൈക്കോടതിയില്‍ നിന്ന് മാതൃഭാഷയില്‍ വിധിപകര്‍പ്പ് ലഭ്യമാക്കണമെന്ന് രാഷ്ട്രപതി ആവശ്യപ്പെട്ടു. 

നിയമനടപടികള്‍ അനിശ്ചിതമായി വൈകുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ ശ്രമങ്ങളുണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Read More