Home> Kerala
Advertisement

നേമം പുഷ്പരാജ് ലളിതകലാ അക്കാദമി അധ്യക്ഷനായി സ്ഥാനമേറ്റു

കേരള ലളിതകലാ അക്കാദമി അധ്യക്ഷനായി ചലച്ചിത്ര സംവിധായകന്‍ നേമം പുഷ്പരാജ് ചുമതലയേറ്റു. തൃശൂരിലെ അക്കാദമി ആസ്ഥാനത്തായിരുന്നു ചടങ്ങ്.

നേമം പുഷ്പരാജ് ലളിതകലാ അക്കാദമി അധ്യക്ഷനായി സ്ഥാനമേറ്റു

തൃശ്ശൂര്‍: കേരള ലളിതകലാ അക്കാദമി അധ്യക്ഷനായി ചലച്ചിത്ര സംവിധായകന്‍ നേമം പുഷ്പരാജ് ചുമതലയേറ്റു. തൃശൂരിലെ അക്കാദമി ആസ്ഥാനത്തായിരുന്നു ചടങ്ങ്. 

മുന്‍ ചെയര്‍മാന്‍ സത്യപാല്‍ രാജിവെച്ചതിനെ തുടര്‍ന്നുള്ള ഒ‍ഴിവിലേക്കാണ് നേമം പുഷ്പരാജിനെ തെരഞ്ഞെടുത്തത്. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് ചുമതലയേറ്റ ശേഷം അദ്ദേഹം പ്രതികരിച്ചു.

ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Read More