Home> Kerala
Advertisement

NEET Exam: അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ കേന്ദ്രത്തെ പ്രതിഷേധമറിയിച്ച് കേരളം

ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. വിഷയത്തില്‍ കർശന നടപടി വേണമെന്ന് കത്തിലൂടെ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

NEET Exam: അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ കേന്ദ്രത്തെ പ്രതിഷേധമറിയിച്ച് കേരളം

തിരുവനന്തപുരം: കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ എതിർപ്പ് അറിയിച്ച് സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേന്ദ്രസര്‍ക്കാരിന്  കത്തയച്ചു. വിഷയത്തില്‍ കർശന നടപടി വേണമെന്ന് കത്തിലൂടെ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കത്തിലൂടെ  വ്യക്തമാക്കിയിട്ടുണ്ട്.

 

ഇതിനിടയിൽ സംഭവത്തില്‍ വിശദീകരണവുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA ) രംഗത്തെത്തിയിരുന്നു. പരീക്ഷാ സമയത്തോ പരീക്ഷക്ക് ശേഷമോ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പരീക്ഷ സെന്‍റർ നീരീക്ഷകർ എൻടിഎക്ക് റിപ്പോർട്ട് നൽകിയെന്നും  എൻടിഎക്ക് നേരിട്ട് പരാതി ലഭിച്ചിട്ടില്ലെന്നും വിശദീകരണത്തിലുണ്ട്.  ആരോപണം ഉയർന്ന തരത്തിലുള്ള സംഭവങ്ങൾ അനുവദിക്കില്ലെന്നും  എൻടിഎ പ്രതികരിച്ചു.

Also Read: വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി,യുവജന കമ്മീഷൻ കേസെടുത്തു

പ്രാഥമിക അന്വേഷണത്തിൽ ഇത് പെൺകുട്ടിയുടെ മാത്രം  ആരോപണംമെന്നാണ് റിപ്പോർട്ടെന്ന് എൻടിഎ ഡിജി വീനീത് ജോഷി പറഞ്ഞു. എൻടിഎ യുമായി ബന്ധപ്പെട്ട എല്ലാവരിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നുവെങ്കിലും  ഇത്തരം ഒരു പ്രശ്നം നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടെന്നും വിഷയത്തിൽ കൂടൂതൽ അന്വേഷണം നടത്തുമെന്നും വീനീത് ജോഷി പറഞ്ഞു. രാജ്യത്ത് ഈ സെന്‍ററിൽ നിന്ന് മാത്രമാണ് ഇത്തരം ഒരു പരാതിയെന്നു പറഞ്ഞ എൻടിഎ ഡിജി പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട് 

അന്വേഷണത്തിന്‍റെ ഭാഗമായി പരീക്ഷാ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതിനും കോളേജ് അധികൃതരിൽ നിന്നും മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ ആയൂരിലെ പരീക്ഷ കേന്ദ്രത്തിനെതിരെ പരാതിയുമായി കൂടുതൽ പെണ്‍കുട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. ഇവിടെ മോശം അനുഭവമാണ് ഉണ്ടായതെന്നാണ് പെണ്‍കുട്ടികൾ പറയുന്നത്. അടിവസ്‌ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയതെന്നും പരീക്ഷ കഴിഞ്ഞ് കോളേജിൽ വച്ച് അടിവസ്ത്രം ഇടാൻ അനുവദിച്ചില്ലെന്നും പെണ്‍കുട്ടികൾ പറയുന്നുണ്ട്. എന്നാല്‍ താൻ നടത്തിയ അന്വേഷണത്തിൽ കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി തെളിവ് കിട്ടിയിട്ടില്ലെന്നാണ് നീറ്റ് ജില്ലാ കോ-ഓർഡിനേറ്റർ എൻ ജെ ബാബു പറയുന്നത്.  

Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ

ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ  പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജൻസിയിലെ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
Read More