Home> Kerala
Advertisement

തോമസ്‌ ചാണ്ടിക്ക് പിന്തുണയുമായി എന്‍സിപി വീണ്ടും, മുന്‍വിധികളില്ലാതെ നടപടിയെന്ന്‍ റവന്യൂമന്ത്രി

മാര്‍ത്താണ്ഡം കായല്‍ കൈയേറിയെന്ന ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് പിന്തുണയുമായി എന്‍സിപി വീണ്ടും രംഗത്ത്. വാര്‍ത്തകള്‍ അനുസരിച്ച്‌ മന്ത്രിക്ക് എതിരല്ല കളക്ടറുടെ റിപ്പോര്‍ട്ടെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. അതേസമയം, കളക്ടറുടെ റിപ്പോര്‍ട്ടില്‍ മുന്‍വിധികള്‍ ഇല്ലാതെ നടപടിയെക്കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചിട്ടുണ്ട്.

തോമസ്‌ ചാണ്ടിക്ക് പിന്തുണയുമായി എന്‍സിപി വീണ്ടും, മുന്‍വിധികളില്ലാതെ നടപടിയെന്ന്‍ റവന്യൂമന്ത്രി

തിരുവനന്തപുരം: മാര്‍ത്താണ്ഡം കായല്‍ കൈയേറിയെന്ന ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് പിന്തുണയുമായി എന്‍സിപി വീണ്ടും രംഗത്ത്. വാര്‍ത്തകള്‍ അനുസരിച്ച്‌ മന്ത്രിക്ക് എതിരല്ല കളക്ടറുടെ റിപ്പോര്‍ട്ടെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. അതേസമയം, കളക്ടറുടെ റിപ്പോര്‍ട്ടില്‍ മുന്‍വിധികള്‍ ഇല്ലാതെ നടപടിയെക്കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചിട്ടുണ്ട്.

കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ മന്ത്രിയെന്നോ പൗരനെന്നോ ഉള്ള പരിഗണന ഉണ്ടാകില്ലെന്നും  മുന്‍വിധികള്‍ ഇല്ലാതെ നടപടി എടുക്കുമെന്നും റവന്യൂമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടികള്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കും.

അതേസമയം, കളക്ടറുടെ റിപ്പോര്‍ട്ട് താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Read More