Home> Kerala
Advertisement

AI Camera Controversy: എഐ ക്യാമറ വിവാദം: ഖജനാവിൽ നിന്ന് പണം പോയില്ല, മുഖ്യമന്ത്രി മറുപടി പറയേണ്ടതില്ല, എം.വി.ഗോവിന്ദൻ

CM Doesn't Need to Answer on AI Camera Controversy, MV Govindan: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആദ്യം ഒരു യോജിപ്പിലെത്തെട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി.

AI Camera Controversy: എഐ ക്യാമറ വിവാദം: ഖജനാവിൽ നിന്ന് പണം പോയില്ല, മുഖ്യമന്ത്രി മറുപടി പറയേണ്ടതില്ല, എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സർക്കാറിന് ബന്ധം കെൽട്രോണുമായി മാത്രമാണ്. സർക്കാരിന്റെ ഖജനാവിൽ നിന്ന് ഒരു രൂപ പോലും നഷ്ടപ്പെടാത്ത പദ്ധതിയെക്കുറിച്ച്  മുഖ്യമന്ത്രി മറുപടി പറയേണ്ടതില്ലെന്നും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആദ്യം ഒരു യോജിപ്പിലെത്തെട്ടെയെന്നും എം വി.ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വാക്കുകൾ

'പ്രതിപക്ഷ നേതാവ് പറയുന്നത് 100 കോടിയുടെ അഴിമതിയാണെന്നാണ്. മുൻ പ്രതിപക്ഷ നേതാവ് പറയുന്നത് 132 കോടിയുടെ അഴിമതിയാണ്. ആകെ 232 കോടിയുടെ പദ്ധതിയിലാണ് 100 കോടി അഴിമതി എന്നൊക്കെ ആരോപിക്കുന്നത്. നിങ്ങൾ പരസ്പരം ആദ്യമൊരു യോജിപ്പിലെത്തൂ. ശുദ്ധ അസംബന്ധമാണ് ഇവർ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. കൺട്രോൾ റൂമും സാങ്കേതിക സഹായങ്ങളും അഞ്ചുവർഷത്തെ ശമ്പളവും ഉൾപ്പടെയുള്ളതാണ് ഈ പദ്ധതി. രണ്ടാം ഭാഗം കാണിക്കാതെ ഒന്നാം ഭാഗം ഉയർത്തിയാണ് പ്രതിപക്ഷ നേതാവ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. 57 കോടി മാത്രമേ ചെലവൂള്ളൂവെന്നും 100 കോടിയുടെ അഴിമതിയെന്നും വിളിച്ച് പറയുന്നത് അത് കാണാതെയാണ്. ആർഎസ്എസുകാർ പ്ലാൻ ചെയ്യുന്നത് പോലെ കളവ് പ്രചരിപ്പിക്കുകയാണ് ഇവരും ചെയ്യുന്നത്. 

ALSO READ: ലോകം നേരിട്ട് മനസ്സിലാക്കാം, മന്ത്രിമാര്‍ വിദേശയാത്രകള്‍ നടത്തുന്നത് തെറ്റായ കാര്യമല്ല; - മുഹമ്മദ് റിയാസ്

പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിനോടനുബന്ധിച്ച് 15600 കോടിയുടെ പദ്ധതിയാണ് സംസ്ഥാനത്ത്  നടപ്പാക്കാൻ പോകുന്നത്. അതിന് ജനങ്ങളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇതിനെ മറയ്ക്കാൻ വേണ്ടി യുഡിഎഫും മാധ്യമങ്ങളും ചേർന്ന് നടത്തുന്ന കളിയാണിതെന്നും. അരിക്കൊമ്പൻ തമിഴ്നാട്ടിലേക്ക് കടന്നത് വലിയ വിഷയമായി ഇരിക്കുകയാണ്. വനമേഖലയിൽ ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളും വാർത്തയാകുന്നില്ല.  നൂറ് ദിന പദ്ധതികൾ ജനങ്ങളിലേക്കെത്താതിരിക്കാൻ വേണ്ടിയുള്ള പ്രചാരമാണിതെന്നും മന്ത്രി പറഞ്ഞു. 

ഒരു നയാ പൈസയുടെ അഴിമതി പോയിട്ട് കേരള സർക്കാർ ഖജനാവിൽ നിന്ന് എഐ ക്യാമറ പദ്ധതിക്ക് വേണ്ടി ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല.
പ്രസാദിയോ കമ്പനിയുമായി സർക്കാറിന് യാതൊരു ബന്ധവുമില്ല. നിയമപരമായുള്ളതാണ് ഉപകരാറുകളെല്ലാം. ആരോപണം എന്നാൽ തോന്നിവാസം പറയുക എന്നല്ല അർത്ഥം. നിരവധി ഉപകരാറുകൾ ഉണ്ടാകും. അതിൽ ബന്ധമുണ്ടാകും. അതിന് കെൽട്രോൺ ആണ് ഉത്തരവാദി. സർക്കാരിന് കെൽട്രോണുമായിട്ട് മാത്രമാണ് ബന്ധം. കരാർ കിട്ടാതിരുന്ന കമ്പനികൾ ഇങ്ങോട്ട് കയറി കളിക്കുകയാണ്. ഇതിൽ മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട കാര്യമില്ല. സർക്കാരിനെതിരായ ആരോപണത്തിന് മന്ത്രിമാർ മറുപടി നൽകിയിട്ടുണ്ട്' ഗോവിന്ദൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More