Home> Kerala
Advertisement

Tirur Hotel Owner Murder: വ്യാപാരിയുടെ കൊലപാതകം: മൃതദേഹം രണ്ടായി മുറിച്ച് രണ്ടു ബാഗുകളിൽ ആക്കുകയായിരുന്നു

The body was cut in two and put in two bags: ഹണിട്രാപ് ഉള്പ്പടെയുള്ള സാധ്യതകള് പോലീസ് പരിശോധിക്കുന്നുണ്ട്.

Tirur Hotel Owner Murder: വ്യാപാരിയുടെ കൊലപാതകം:  മൃതദേഹം രണ്ടായി മുറിച്ച് രണ്ടു ബാഗുകളിൽ ആക്കുകയായിരുന്നു

പാലക്കാട്: കോഴിക്കോട് വ്യാപാരി കൊല്ലപ്പെട്ട സംഭവത്തിൽ അട്ടപ്പാടി ചുരം ഒൻപതാം വളവിൽ നിന്നും കണ്ടെത്തിയ ട്രോളി ബാ​ഗുകൾ തുറന്ന് പരിശോധന നടത്തുന്നു. ​ബാ​ഗിലുണ്ടായിരുന്ന മ‍ൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ശരീരം രണ്ടായി മുറിച്ചിന് ശേഷം ​ട്രോളി ബാ​ഗുകളിൽ ആക്കുകയായിരുന്നു. അരയ്ക്ക് മുകളിലോട്ടുള്ള ബാ​ഗം ഒരു ബാ​ഗിലും മറ്റു ഭാ​ഗം അടുത്ത ബാ​ഗിലും ആക്കിയതിന് ശേഷം ഉപേക്ഷിക്കുകയായിരുന്നു. കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖ് (58) ആണു കൊല്ലപ്പെട്ടത്. 

18നും 19നും ഇടയ്ക്കാണ് മരണം നടന്നത്. അതിനാൽ തന്നെ മൃതദേഹത്തിന് ഒരാഴ്ച്ചത്തെ പഴക്കമുള്ളതായി കണക്കാക്കുന്നു. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറം എസ്പി സുജിത് ദാസ് ചുരത്തിലെത്തിയിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന ആഷിക്കിനെയും ഇവിടെ എത്തിച്ചു. ആഷിഖ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ട്രോളി ബാഗുകൾ കിടന്ന സ്ഥലം കണ്ടെത്തിയത്. മൂന്നു പേർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ്  പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയത്.  ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതിനു ശേഷം മൃതദേഹം കോഴിക്കോട്  മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു. 

ALSO READ: അരികൊമ്പൻ കുമളിയെ ലക്ഷ്യം വെച്ച് രാത്രി എത്തി; ആകാശത്തേക്ക് വെടിയുതിര്‍ത്ത് ഓടിച്ചു

ചെന്നൈയിൽനിന്ന്  സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സിദ്ദീഖിന്റെ ഹോട്ടൽ ജീവനക്കാരനായ ഷിബിലി , ഒപ്പം പിടിയിലായ ഫർഹാന എന്നിവരെ അവിടെ നിന്നും ട്രെയിൻ മാർഗം തിരൂര് എത്തിക്കുമെന്നും പൊലീസ് അറിയിച്ചു. സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ട് ഹണിട്രാപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും ഉയരുന്നുണ്ട്. ഇതും അന്വേഷണ പരിധിയിലുണ്ട്.

ഇവരെ വിശധമായി ചോദ്യം ചെയ്തെങ്കിൽ മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാവുകയുള്ളുവെന്ന് എസ്പി സുജിത്ത് അറിയിച്ചു. മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ട്രോളിബാഗിൽ ഉപേക്ഷിച്ചതിനെക്കുറിച്ച് ആഷിക്കിനാണ് അറിവുള്ളതെന്നാണ് പ്രാഥമിക വിവരം. പെട്ടികൾ ഇവിടെ ഉപേക്ഷിക്കുമ്പോൾ കാറിൽ ആഷിക്കുമുണ്ടായിരുന്നെന്നാണ് കരുതുന്നത്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം കൂടുതൽ പരിശോധനകൾക്കായി കോഴിക്കോട് എത്തിക്കും. കൂടുതൽ പേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More