Home> Kerala
Advertisement

ടിക്കാറാം മീണയുടെ പ്രവര്‍ത്തനങ്ങളില്‍ നിഷ്പക്ഷതയില്ല: എം.ടി.രമേശ്‌

മീണയുടെ പ്രവര്‍ത്തങ്ങളില്‍ ബിജെപിയോടുള്ള ശത്രുത വ്യക്തമായി പ്രകടമാകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ടിക്കാറാം മീണയുടെ പ്രവര്‍ത്തനങ്ങളില്‍ നിഷ്പക്ഷതയില്ല: എം.ടി.രമേശ്‌

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പ്രവര്‍ത്തനങ്ങളില്‍ നിഷ്പക്ഷത ഇല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്‌ പറഞ്ഞു. മീണയുടെ പ്രവര്‍ത്തങ്ങളില്‍ ബിജെപിയോടുള്ള ശത്രുത വ്യക്തമായി പ്രകടമാകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മാത്രമല്ല തിരുവനന്തപുരത്തെയും ആറ്റിങ്ങല്‍ മണ്ഡലത്തിലെയും ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനെതിരെ മീണ വളരെ ആസൂത്രിതമായിട്ടാണ് പെരുമാറുന്നതെന്നും എം.ടി.രമേശ്‌ പറഞ്ഞു. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളോട് ഒരു നയവും ബിജെപിയോട് മറ്റൊരു നയവുമാണെന്നും അദ്ദേഹം ആരോപിച്ചു. 

ഇതിനിടയില്‍ ആറ്റിങ്ങലിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്‍ നടത്തിയ വിവാദ പ്രസംഗത്തെ കുറിച്ച് അന്വേഷിച്ചു ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. 

പിണറായിയുടെ ഓഫീസിന്‍റെയും എകെജി സെന്‍ററിന്‍റെയും ജോലിയാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ എടുക്കുന്നതെന്നാണ് ശോഭാ സുരേന്ദ്രന്‍ വിമര്‍ശിച്ചിരുന്നത്. പ്രസംഗവും വീഡിയോയും ഏപ്രില്‍ 16 ന് തിരുവനന്തപുരം ബിജെപിയുടെ ഫെയ്സ്ബുക്ക്‌ പേജില്‍ നല്‍കിയിരുന്നു.   

Read More