Home> Kerala
Advertisement

ലീഗ് യോഗവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ പലതും വ്യാജം; ലീ​ഗിനെ താറടിക്കാന്‍ ശ്രമമെന്ന് കെപിഎ മജീദ്

എന്നാല്‍ മുഈന്‍ അലിക്കെതിരെ നടപടി വേണമെന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാട് ഇന്നലെ ചേർന്ന ഉന്നതാധികാര സമിതി തള്ളുകയായിരുന്നു.

 ലീഗ് യോഗവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ പലതും വ്യാജം; ലീ​ഗിനെ താറടിക്കാന്‍ ശ്രമമെന്ന് കെപിഎ മജീദ്

THiruvananthapuram : ലീ​ഗിനെ താറടിക്കാന്‍ ശ്രമമെന്ന് കെപിഎ മജീദ്. ലീഗ് യോഗവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ പലതും തെറ്റാണെന്ന് കെപിഎ മജീദ് പറഞ്ഞു. റാഫി പുതിയകടവ് നടത്തിയത് അംഗീകരിക്കാനാകാത്ത തെറ്റാണെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു.  മുഈൻ അലിയുടെ നടപടി തെറ്റായെന്ന് എല്ലാവരും യോഗത്തിൽ ഒരുപോലെ അഭിപ്രായപ്പെട്ടെന്നും കെപിഎ മജീദ് പറഞ്ഞു.
 
എന്നാല്‍ മുഈന്‍ അലിക്കെതിരെ നടപടി വേണമെന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാട് ഇന്നലെ ചേർന്ന ഉന്നതാധികാര സമിതി തള്ളുകയായിരുന്നു.  രാഷ്ട്രീയം വിടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിലും പാണക്കാട് കുടുംബത്തിനെതിരെ നടപടി പറ്റില്ലെന്ന് മറ്റുള്ളവർ നിലപാടെടുത്തു. പിഎംഎ സലാം മാത്രമാണ് കുഞ്ഞാലിക്കുട്ടിയെ അനുകൂലിച്ചത്.

ALSO READ: മോയിൻ അലിയുടെ വാർത്താസമ്മേളനം തടസ്സപ്പെടുത്തിയ Muslim league പ്രവർത്തകനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു

അതേസമയം നിലവിലെ ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് എം കെ മുനീര്‍ എംഎല്‍എ പറഞ്ഞു. ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന മാറ്റങ്ങള്‍ പാര്‍ട്ടി നടപ്പാക്കും. വിമർശനങ്ങളോട്  തുറന്ന സമീപനമാണ് ഉള്ളതെന്നും പ്രവർത്തക സമിതി എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുമെന്നും മുനീര്‍ പറഞ്ഞു. ചന്ദ്രികയിലെ പ്രശ്നങ്ങള്‍ ഗൌരവമായി പരിശോധിക്കപ്പെടും. പാര്‍ട്ടി വ്യക്തിയിലേക്ക് ചുരുങ്ങിയിട്ടില്ല. ഏതെങ്കിലും വ്യക്തിയുടെ ആധിപത്യത്തിലല്ല പാർട്ടിയെന്ന് ഇന്നലത്തെ യോഗതീരുമാനം തെളിയിച്ചതായും മുനീർ പറഞ്ഞു.


ALSO READ: Black money laundering case: തങ്ങളെയല്ല കുഞ്ഞാലിക്കുട്ടിയെയാണ് ഇഡി ചോദ്യം ചെയ്യേണ്ടത്; തങ്ങൾക്കയച്ച നോട്ടീസ് പിൻവലിക്കണമെന്നും കെടി ജലീൽ

മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈദരലി തങ്ങളുടെ മകന്‍ മുഈൻ അലി നടത്തിയ വാർത്താസമ്മേളനം തടസപ്പെടുത്തിയ മുസ്ലിം ലീ​ഗ് പ്രവർത്തകൻ റാഫി പുതിയകടവിനെ പാർട്ടിയിൽ നിന്ന് ഇന്നലെ സസ്പെന്റ് ചെയ്തു .


ALSO READ: മോയിൻ അലിക്കെതിരെ Muslim league നടപടിയെടുത്താൽ കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കേണ്ടി വരുമെന്ന് കെടി ജലീൽ

മാധ്യമപ്രവർത്തകർ ചോദ്യം ചോദിക്കുന്നതിനിടെ ചാടി എണീറ്റ റാഫി മുഈൻ അലിക്കെതിരെ വിമർശനമുന്നയിച്ചു. ലീഗിൽ നിന്ന് എല്ലാമായിട്ട് പാർട്ടിയെ തള്ളിപ്പറയുന്നോ എന്ന് ചോദിച്ച റാഫി, യുസ്‍ലസ് എന്നടക്കം വിളിച്ചുപറഞ്ഞു. പ്രകോപനമുണ്ടായതോടെ വാർത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More