Home> Kerala
Advertisement

ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍; പ്രോസിക്യൂഷന്‍ വാദം നാളെയും തുടരും

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്‍റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി. ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചത്. പ്രോസിക്യൂഷന്‍റെ വാദം നാളെയും തുടരും.

ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍; പ്രോസിക്യൂഷന്‍ വാദം നാളെയും തുടരും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്‍റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി. ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചത്. പ്രോസിക്യൂഷന്‍റെ വാദം നാളെയും തുടരും.

കേസന്വേഷണം അന്തിമഘട്ടത്തില്‍ എത്തിയ സ്ഥിതിയ്ക്ക് സോപാധിക ജാമ്യം അനുവദിക്കണമെന്ന് ദിലീപിന് വേണ്ടി ഹാജരായ അഡ്വ. രാമന്‍പിള്ള വാദിച്ചു.

മൊബൈല്‍ഫോണ്‍ നശിപ്പിച്ചെന്ന മൊഴിയില്‍ പോലും കൃത്യമായ അന്വേഷണം നടന്നിട്ടില്ല എന്നും ദിലീപിനെ വിചാരണ തടവുകാരന്‍ ആക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും പ്രതിഭാഗം ആരോപിച്ചു.

ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തത് പൊലീസിന്‍റെ വീഴ്ചയാണെന്ന് രൂക്ഷമായി വിമര്‍ശിച്ച പ്രതിഭാഗം വക്കീല്‍, പള്‍സര്‍ സുനിയെ പൊലീസ് ദൈവമായാണ് കാണുന്നതെന്നും പറഞ്ഞു. 

ഹൈക്കോടതിയില്‍ ദിലീപിന്‍റെ മൂന്നാം ജാമ്യ ഹര്‍ജിയാണിത്‌. പ്രോസിക്യൂഷന്‍റെ വാദം നാളെയും തുടരുന്ന സ്ഥിതിയ്ക്ക് കോടതി ജാമ്യം അനുവദിക്കാനുള്ള സാഹചര്യം കുറവാണ്. മാത്രമല്ല, കേസ് അന്വേഷണം അവസാനഘട്ടത്തില്‍ എത്തിയ സ്ഥിതിയ്ക്ക് ദിലീപിന് ജാമ്യം അനുവദിച്ചാല്‍ കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കരുതുന്നു.

Read More