Home> Kerala
Advertisement

ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി കേരളത്തിലെത്തും

ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കുന്നതിനും ദുരന്തം വിലയിരുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും പ്രധാനമന്ത്രി എത്തുക. തിങ്കഴാഴ്ച കോഴിക്കോട് എത്തുന്ന മോദി ഇവിടെ നിന്നും ലക്ഷദ്വീപിലേക്ക് തിരിക്കും. ലക്ഷദ്വീപില്‍ നിന്നും ചൊവ്വാഴ്ച തിരുവന്തപുരത്തും അവിടെ നിന്നും കന്യാകുമാരിയിലേക്ക് തിരിക്കും.

ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി കേരളത്തിലെത്തും

തിരുവനന്തപുരം: ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കുന്നതിനും ദുരന്തം വിലയിരുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും പ്രധാനമന്ത്രി എത്തുക. തിങ്കഴാഴ്ച കോഴിക്കോട് എത്തുന്ന മോദി ഇവിടെ നിന്നും ലക്ഷദ്വീപിലേക്ക് തിരിക്കും. ലക്ഷദ്വീപില്‍ നിന്നും ചൊവ്വാഴ്ച തിരുവന്തപുരത്തും അവിടെ നിന്നും കന്യാകുമാരിയിലേക്ക് തിരിക്കും.

ഇത് സംബന്ധിച്ച സംസ്ഥാനത്തിന് അറിയിപ്പ് ലഭിച്ചു. എന്നാല്‍ സമയ ക്രമത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും അറിയിച്ചിട്ടില്ല.

ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും പ്രധാനമന്ത്രി ഓഖി ദുരിത ബാധിതരെ സന്ദര്‍ശിക്കാനെത്തണമെന്നും വിവിധ കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. പ്രധാനമന്ത്രി എത്താതിനെതിരെ പലരും പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു. മോദിയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായ ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ ഫലം അറിയുന്ന ദിവസങ്ങളിലാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത് എന്ന പ്രത്യേകതയും സന്ദര്‍ശനത്തിനുണ്ട്.

കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും കോണ്‍ഗ്രസ് നിയുക്ത പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും കേരളത്തിലേയും തമിഴ്നാട്ടിലേയും ഓഖി ദുരിതബാധിതരെ സന്ദര്‍ശിച്ചിരുന്നു.

Read More