Home> Kerala
Advertisement

Models Death Kochi| മോഡലുകളുടെ വാഹനാപകട മരണത്തിൽ ഹാർഡ് ഡിസ്ക് മുക്കിയെന്ന് സംശയം

ഇതോടെ ഹോട്ടലിലെ ഡി.ജെ പാർട്ടിയുടെ ദൃശ്യം കണ്ടെത്താൻ പോലീസിനായില്ല.

Models Death Kochi| മോഡലുകളുടെ വാഹനാപകട മരണത്തിൽ ഹാർഡ് ഡിസ്ക് മുക്കിയെന്ന് സംശയം

കൊച്ചി: മുൻ മിസ് കേരള അടക്കം വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കേസിൻറെ ദിശ മാറുന്നു. അപകടത്തിന് മുൻപ് ഇവർ പങ്കെടുത്ത ഡി.ജെ പാർട്ടിയിലെ ദൃശ്യങ്ങളടങ്ങുന്ന ഹാർഡ് ഡിസ്ക് മാറ്റിയതായി സംശയം. അപകടം നടന്ന പിറ്റേന്ന് തന്നെയാണ് ഇത് നടന്നതായി കണ്ടെത്തിയത്.

ഇതോടെ ഹോട്ടലിലെ ഡി.ജെ പാർട്ടിയുടെ ദൃശ്യം കണ്ടെത്താൻ പോലീസിനായില്ല. ഹാർഡ് ഡിസ്ക് ഹോട്ടലുകാർ തന്നെ ഒളിപ്പിച്ചെന്നാണ് സംശയം. പോലീസിന് ഹോട്ടലുകാർ നൽകിയ ഡി.വി.ആറിൽ പാർട്ടി ഹാളിലെ ദൃശ്യങ്ങളില്ല.

ALSO READ: Palarivattom Accident: അൻസിക്കും അഞ്ജനയ്ക്കും പിന്നാലെ ആഷിഖും വിടപറഞ്ഞു

നേരത്ത ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലിൽ പോലീസ് പരിശോധന നടത്തിയെങ്കിലും വീണ്ടും ഇന്ന്  പരിശോധന നടത്തി. കഴിഞ്ഞ ദിവസം ഇവർ സഞ്ചരിച്ചിരുന്ന കാറിൻറ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ALSO READ: Palarivattom Accident | മുൻ മിസ് കേരളയും റണ്ണറപ്പും അപകടത്തിൽ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

 

താൻ മദ്യപിച്ചിരുന്നതായി ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മാള സ്വദേശിയായ അബ്ദുറഹ്മാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More