Home> Kerala
Advertisement

കോൺഗ്രസില്‍ അനിശ്ചിതത്വം: പരിഹസിച്ച് എംഎം മണി!!

കൂറുമാറിയ പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ ഇന്ന് ബിജെപി അദ്ധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.

കോൺഗ്രസില്‍ അനിശ്ചിതത്വം: പരിഹസിച്ച് എംഎം മണി!!

കൊച്ചി: കര്‍ണാടകയിലും ഗോവയിലും വളരെ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. കര്‍ണാടകയിലെ എംഎൽഎമാരുടെ രാജി സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുകയാണ്.

കോൺഗ്രസിനെ വെട്ടിലാക്കി 16 ഭരണകക്ഷി എംഎൽഎമാരാണ് രാജിവെച്ചത്. ഇതിൽ മൂന്നു പേരൊഴികെയുള്ളവര്‍ കോൺഗ്രസ് എംഎൽഎമാരാണ്.

കര്‍ണാടകയിൽ അനിശ്ചിതാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി കുമാരസ്വാമി രാജിവെച്ചേക്കുമെന്നും സൂചനയുണ്ട്. ഗോവയിൽ 10 കോൺഗ്രസ് എംഎൽഎമാരാണ് കൂറുമാറി ബിജെപിയിൽ ചേര്‍ന്നത്.

പത്ത് എംഎൽഎമാരുടെ രാജിയോടെ നാൽപതംഗ ഗോവ നിയമസഭയിലെ കോൺഗ്രസ് അംഗബലം അഞ്ചായി ചുരുങ്ങി. കൂറുമാറിയ  പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ ഇന്ന് ബിജെപി അദ്ധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. 

ഇതിനിടെയാണ് കോൺഗ്രസിനെ പരിഹസിച്ച് വൈദ്യുതി മന്ത്രി എം എം മണി രംഗത്തെത്തിയത്. കോൺഗ്രസ് പാര്‍ട്ടിയ്ക്ക് വിലയിടിഞ്ഞെങ്കിലും കോൺഗ്രസ് എംഎൽഎമാര്‍ക്ക് വിലയേറിയിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ പരിഹാസം.

തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പരിഹാസ൦. 

Read More