Home> Kerala
Advertisement

Nipah Virus: നിപയിൽ ഇതുവരെ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ലെന്ന് മന്ത്രി; മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നിയന്ത്രണങ്ങളില്‍ ഇളവ്

Nipah Virus Kerala: നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത് 472 പേരാണ്. ഒരാള്‍ മാത്രമാണ് ഇപ്പോള്‍ ചെറിയ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

Nipah Virus: നിപയിൽ ഇതുവരെ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ലെന്ന് മന്ത്രി; മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നിയന്ത്രണങ്ങളില്‍ ഇളവ്

മലപ്പുറം: നിപ രോഗപ്പകര്‍ച്ചയുടെ സൂചനകൾ ഇതുവരെ ഇല്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോ​ഗപ്പകർച്ചയുടെ സൂചനകൾ ഇല്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് മന്ത്രി വ്യക്തമാക്കി. സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ മാത്രമാണ് ഇപ്പോള്‍ ചെറിയ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

ആരും തന്നെ ഐസിയുവില്‍ ചികിത്സയിലില്ല. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത് 472 പേരാണ്. ഇതുവരെ ആകെ 856 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കിയതായി മന്ത്രി വ്യക്തമാക്കി. മലപ്പുറം കളക്ടറേറ്റില്‍ നിപ അവലോകന യോഗം ചേർന്ന് സ്ഥിതി​ഗതികൾ വിലയിരുത്തി. മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി യോ​ഗത്തിൽ പങ്കെടുത്തു.

ALSO READ: രണ്ട് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്; ചികിത്സയിലുള്ളത് അഞ്ച് പേർ

നിപ നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇളവ് വരുത്താന്‍ യോഗത്തിൽ തീരുമാനമായി. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം ഉത്തരവ് പുറത്തിറക്കും. ഐസൊലേഷനിലുള്ളവര്‍ കൃത്യമായി ക്വാറന്റൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി നിർദേശിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും മാസ്‌ക്, സാമൂഹിക അകലം എന്നിവ തുടരണമെന്നും മന്ത്രി നിർദേശിച്ചു.

സമ്പര്‍ക്കപ്പട്ടികയിലുള്ളവർ ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി നിർദേശിച്ചു. 21 ദിവസമാണ് ഐസോലേഷന്‍ പിരീഡ്. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. മാർ​ഗ നിർദേശങ്ങൾ കൃത്യമായി പാലിക്കാത്തവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More