Home> Kerala
Advertisement

Muhammed Riyas | സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ എല്ലാ മാസവും പരിശോധിക്കും; വർക്കിങ് കലണ്ടർ കൊണ്ടുവരുമെന്നും മന്ത്രി മുഹമ്മദ് റിയാസ്

വിവിധ റോഡ് പദ്ധതികളിൽ നേരിട്ട് പോയി എല്ലാ മാസവും ഉ​ദ്യോ​ഗസ്ഥർ റിപ്പോർട്ട് തയ്യാറാക്കണം.

Muhammed Riyas | സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ എല്ലാ മാസവും പരിശോധിക്കും; വർക്കിങ് കലണ്ടർ കൊണ്ടുവരുമെന്നും മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ എല്ലാ മാസവും പരിശോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പ് ഉദ്യോ​ഗസ്ഥർ നേരിട്ട് എത്തി പരിശോധന നടത്തും. ഇതിന്റെ ഫോട്ടോ പരസ്യപ്പെടുത്തും.

റോഡ് നിർമാണത്തിന് വർക്കിങ് കലണ്ടർ കൊണ്ടുവരും. ജൂൺ മുതൽ ഒക്ടോബർ വരെ ടെൻണ്ടർ നടപടികൾ നടത്തും. മഴ മാറുന്നതോടെ ഒക്ടോബർ മുതൽ അഞ്ച് മാസം അറ്റകുറ്റപ്പണികൾ നടത്താവുന്ന വിധത്തിലാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: PA Muhammad Riyas | റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 119 കോടി രൂപ അനുവദിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്

വിവിധ റോഡ് പദ്ധതികളിൽ നേരിട്ട് പോയി എല്ലാ മാസവും ഉ​ദ്യോ​ഗസ്ഥർ റിപ്പോർട്ട് തയ്യാറാക്കണം. കേരളത്തിൽ ആകെയുള്ള ഒന്നരലക്ഷത്തിലധികം കിലോമീറ്റർ റോഡിൽ ഏകദേശം ഒരുലക്ഷം കിലോമീറ്ററിൽ അധികം റോഡുകൾ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലല്ല.

എന്നാൽ ഇക്കാര്യത്തിൽ ഏൽപ്പിച്ച പ്രവർത്തനം നന്നായി നടപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന്റെ റോഡ്, തദ്ദേശസ്വയംഭരണ വകുപ്പിന്റെ റോഡ് എന്നിങ്ങനെ വ്യത്യാസമില്ല. എല്ലാ റോഡും നന്നാകണം.

ALSO READ: High Court | റോഡുകളുടെ ശോചനീയാവസ്ഥ; ഉദ്യോ​ഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

എല്ലാ റോഡുകളും മികച്ചതാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തും. 32,000 കിലോമീറ്റർ മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡ്. റസ്റ്റ് ഹൗസുകൾ മികച്ചതാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More