Home> Kerala
Advertisement

''മന്ത്രി ജി സുധാകരൻ പ്രതിപക്ഷത്തിനു നന്ദി പറയാൻ മറന്നുപോയോ?''

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ വഞ്ചകനാണെന്ന മന്ത്രി ജി സുധാകരന്‍റെ പ്രസ്താവനയെ പരിഹസിച്ച് എന്‍ഡിഎ നേതാവ് പിസി തോമസ്‌

''മന്ത്രി ജി സുധാകരൻ പ്രതിപക്ഷത്തിനു നന്ദി പറയാൻ മറന്നുപോയോ?''

കൊച്ചി:മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ വഞ്ചകനാണെന്ന മന്ത്രി ജി സുധാകരന്‍റെ പ്രസ്താവനയെ പരിഹസിച്ച് എന്‍ഡിഎ നേതാവ് പിസി തോമസ്‌ 
പ്രത്യേകം വിളിച്ചുകൂട്ടിയ പത്ര സമ്മേളനം  വഴി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശശങ്കറിനെ  തള്ളിപ്പറയുകയും  
നിഷിദ്ധമായ രീതിയിൽ കുറ്റപ്പെടുത്തുകയും 'വഞ്ചകൻ' എന്ന് വിളിക്കുകയും "ഞങ്ങളെ പറ്റിക്കുകയായിരുന്നു' എന്ന് ഉറക്കെ 'മനസ്ഥാപിച്ച് 'വിലയിരുത്തുകയും 
ചെയ്ത പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ  മുഖ്യമന്ത്രിക്കും , ഓഫീസിനും പറ്റിയ 'അബദ്ധം' എടുത്തുകാട്ടുന്നുണ്ടെങ്കിലും , 
പ്രതിപക്ഷത്തോട് നന്ദി പറയാൻ മറന്നു പോയതാണോ എന്ന് കേരള കോൺഗ്രസ് ചെയർമാനും എൻ.ഡി.എ. ദേശീയ സമിതി അംഗവും മുൻ കേന്ദ്ര മന്ത്രിയുമായ പി സി തോമസ്
പ്രതിപക്ഷം ആണല്ലോ ശിവശങ്കരൻറെ കാര്യങ്ങളെല്ലാം പുറത്തുകൊണ്ടുവന്നത്.  അപ്പോഴൊക്കെ അവരെയൊക്കെ പുച്ഛിച്ച മുഖ്യമന്ത്രിയും സിപിഎം 
നേതാക്കന്മാരും പറഞ്ഞ ധാർഷ്ട്യത്തിൻറെ  വാക്കുകൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി മറന്നുപോയോ ? എന്ന് പിസി തോമസ്‌ ചോദിക്കുന്നു.

Also Read:ശിവശങ്കർ വഞ്ചകൻ; അയാൾ ഞങ്ങളെ വഞ്ചിച്ചു: ജി. സുധാകരൻ

 എന്തെല്ലാമാണ് പറഞ്ഞത് ? ആദ്യമൊക്കെ ശിവശങ്കരനെ 'ഉയർത്തി' പറഞ്ഞവർ  പിന്നീട്  അതിൽ നിന്ന് പിൻവാങ്ങി. 
എങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിന് ഇന്ന് 'ശുദ്ധി' വന്നിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന സ്ഥിതിക്ക്  അതിന് കാരണക്കാർ പ്രതിപക്ഷം ആണെന്നുള്ളത് 
അദ്ദേഹത്തിന് ഇപ്പോഴെങ്കിലും മനസ്സിലാക്കിക്കൂടെ എന്ന്  തോമസ് ചോദിച്ചു.
ശിവശങ്കർ,സ്വപ്ന, എന്നിവരുൾപ്പെടെ പലരും  മുഖ്യമന്ത്രിയുടെ ഓഫീസിൽ നടത്തിയ  കുറ്റകൃത്യങ്ങൾ ഓരോന്നും എടുത്തു കാട്ടിയ  
പത്രക്കാരോടും പ്രതിപക്ഷത്തോടും  'കടക്കൂ പുറത്ത് ' എന്ന രീതിയിൽ പെരുമാറുന്നതിനു പകരം  
അവരെ ഒന്ന് 'ശ്രദ്ധിക്കുവാൻ'  സുധാകരൻ  മുഖ്യമന്ത്രിയെ  ഉപദേശിക്കണം എന്നും തോമസ് പറഞ്ഞു.
ആരുമറിയാതെ ശിവശങ്കരനെ മന്ത്രി  സുധാകരൻ ഒന്ന് കാണുന്നത് നന്നായിരിക്കും. ശിവശങ്കറും മറ്റും ചെയ്ത  പല കാര്യങ്ങൾക്കും  
മുഖ്യമന്ത്രിക്ക്  പങ്കുണ്ടായിരുന്നോ  എന്നു  അറിയുവാൻ കഴിയുമെന്നും തോമസ് പരിഹസിച്ചു.

Read More