Home> Kerala
Advertisement

മൈ​ക്രോ ഫി​നാ​ൻ​സ് ത​ട്ടി​പ്പ്: വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസെടുക്കണമെന്ന് കോടതി

വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവർ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ​ക്കെ​തി​രെ കേസെടുക്കാനാണ് നിര്‍ദേശം.

മൈ​ക്രോ ഫി​നാ​ൻ​സ് ത​ട്ടി​പ്പ്: വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസെടുക്കണമെന്ന് കോടതി

ചെ​ങ്ങ​ന്നൂ​ർ: മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ചെങ്ങന്നൂര്‍ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തിയുടെതാണ് ഉത്തരവ്. 

വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവർ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ​ക്കെ​തി​രെ കേസെടുക്കാനാണ് നിര്‍ദേശം. ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് രേ​ഖാ​മൂ​ലം ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേക്ക് കൈമാറി. ചെ​ങ്ങ​ന്നൂ​ർ ചെ​റി​യ​നാ​ട് ഇ​ട​മു​റി എ​സ്എ​ൻ​ഡി​പി ശാ​ഖ​ സെ​ക്ര​ട്ട​റി സു​ദ​ർ​ശ​ന​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി നടപടി.

മൈ​ക്രോഫി​നാ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട്ടി​പ്പി​നെ സം​ബ​ന്ധി​ച്ച് സു​ദ​ർ​ശ​ന​ൻ ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​ ഒരാഴ്ചയ്ക്ക് ശേഷവും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് കോടതിയെ സമീപിക്കുകയായിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് പൊലീസിനോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. 

Read More