Home> Kerala
Advertisement

#KeralaBudget2018: പത്താം ക്ലാസുകാരിയായ സ്നേഹയുടെ അടുക്കളയുണ്ട് സംസ്ഥാന ബജറ്റില്‍

ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ഇടം നേടിയ കൊച്ചുകവിതയുടെ ഉടമയെ തിരിയുകയായിരുന്നു സാമൂഹ്യ മാധ്യമങ്ങള്‍. ഒടുവില്‍ തോമസ് ഐസക് തന്നെ കൊച്ചുമിടുക്കിയെ പരിചയപ്പെടുത്തി.

പുലാപ്പറ്റ എംഎന്‍കെഎം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി എന്‍.പി സ്നേഹ. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ചെര്‍പ്പുളശ്ശേരി ഉപജില്ലാ കലോത്സവത്തില്‍ സ്നേഹ എഴുതിയ 'ലാബ്' എന്ന കവിതയാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയത്. 

സ്നേഹയുടെ കവിതയെക്കുറിച്ച് തോമസ് ഐസക് പറയുന്നതിങ്ങനെ, 'വിവിധ വിഷയങ്ങള്‍ക്ക് ചേരുന്ന വരികള്‍ തിരഞ്ഞു ചെന്നപ്പോള്‍ എന്‍ പി സ്നേഹ എന്ന കൊച്ചുമിടുക്കിയുടെ ഒരു കവിത ശ്രദ്ധയില്‍പ്പെട്ടു. അടുക്കള എന്ന വിഷയത്തെക്കുറിച്ചെഴുതിയ ശക്തമായ പന്ത്രണ്ടു വരികള്‍.' അടുക്കളയില്‍ സ്ത്രീയെടുക്കുന്ന കാണാപ്പണിയെ കൃത്യമായി കുറിച്ചിടാന്‍ സ്നേഹയ്ക്കു കഴിഞ്ഞെന്നും ധനമന്ത്രി പറയുന്നു. 

സ്നേഹയുടെ കവിത ഇവിടെ വായിക്കാം
കെമിസ്ട്രി സാറാണ് പറഞ്ഞത്  
അടുക്കള ഒരു ലാബാണെന്ന്.  
പരീക്ഷിച്ച്, നിരീക്ഷിച്ച്  
നിന്നപ്പോഴാണ് കണ്ടത്  
വെളുപ്പിനുണര്‍ന്ന്  
പുകഞ്ഞു പുകഞ്ഞ്  
തനിയെ സ്റ്റാര്‍ട്ടാകുന്ന  
കരി പുരണ്ട് കേടുവന്ന  
ഒരു മെഷീന്‍ അവിടെയെന്നും  
സോഡിയം ക്ലോറൈഡ് ലായനി  
ഉല്‍പാദിപ്പിക്കുന്നുണ്ടെന്ന്.

Read More