Home> Kerala
Advertisement

ഈസ്റ്ററും ഈദുൽ ഫിത്തറും എത്തുന്നു; ഇറച്ചി ക്ഷാമം നേരിട്ട് കേരളം

സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ച്, പ്രതിമാസം 1.5 ലക്ഷം കന്നുകാലികളെയാണ് സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നത്

ഈസ്റ്ററും ഈദുൽ ഫിത്തറും എത്തുന്നു; ഇറച്ചി ക്ഷാമം നേരിട്ട് കേരളം

തിരുവനന്തപുരം: ഈസ്റ്ററും ഈദുൽ ഫിത്തറും ആഘോഷിക്കാൻ കേരളം ഒരുങ്ങുമ്പോൾ കന്നുകാലി ക്ഷാമം നഗരത്തിലെ വ്യാപാരികൾക്ക് വെല്ലുവിളിയാകുന്നു. പല അയൽ സംസ്ഥാനങ്ങളിലും കശാപ്പ് വിരുദ്ധ നിയമം ഉള്ളതിനാൽ, കന്നുകാലികളെ സുരക്ഷിതമായി കൊണ്ടുപോകാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടട്ടുണ്ട്.

നാളെ ഈസ്റ്ററാണ്. മാത്രമല്ല ഈദുൽ ഫിത്തറിനും ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ സംസ്ഥാനത്ത് ഇറച്ചിയുടെ ആവശ്യം വർധിച്ചിട്ടുണ്ട് എന്നാൽ, അയൽസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന കന്നുകാലികളുടെ ക്ഷാമം കാരണം വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ കഴിയാതെ മാംസ വ്യാപാരികൾ ബുദ്ധിമുട്ടുകയാണ്. ഇതര സംസ്ഥാനങ്ങളിലെ കശാപ്പ് വിരുദ്ധ നയങ്ങൾ കേരളത്തിലെ ഇറച്ചി കച്ചവടത്തെ പ്രതികൂലമായി ബാധിച്ചതായാണ് വിവരം.

90 ശതമാനം കന്നുകാലികളും ഇതര സംസ്ഥാനങ്ങളിൽ നിന്നും 60 ശതമാനം ആന്ധ്രാപ്രദേശിൽ നിന്നുമാണ് വരുന്നത്. സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ച്, പ്രതിമാസം 1.5 ലക്ഷം കന്നുകാലികളെയാണ് സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നത്.എന്നാൽ  ഈസ്റ്ററും ഈദും ആയതിനാൽ ആവശ്യക്കാർ ഇരട്ടിയായി വർധിച്ചതായാണ് വിപണി വിദഗ്ധർ പറയുന്നത് അതുകൊണ്ടുതന്നെ  ഈ മാസം മൂന്ന് ലക്ഷത്തോളം കന്നുകാലികൾ സംസ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഈസ്റ്ററിന് ഒരു ദിവസം മുമ്പ് ആവശ്യം ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത് അതിനാൽ എല്ലാ വെല്ലുവിളികൾക്കിടയിലും, വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി തലസ്ഥാനത്തെ ഇറച്ചി വ്യാപാരികൾ മറ്റ് ജില്ലകളിലെ സംസ്ഥാനങ്ങളിൽ നിന്നും കന്നുകാലികളെ കൊണ്ടുവരുന്നുണ്ട്.  

നല്ല ബിസിനസ്സ് കിട്ടുന്നുണ്ടെങ്കിലും കേരളത്തിൽ കന്നുകാലി ഫാമുകളില്ലന്നുള്ളതാണ് വ്യാപാരികൾ നേരിടുന്ന പ്രധാന പ്രശ്നം. മറ്റ് സംസ്ഥാനങ്ങളിൽ അവർ ഇതിനെ ഉപജീവനമാർഗമായിട്ടാണ് നടത്തുന്നത്. ഒന്നുകിൽ തമിഴ്‌നാട്ടിൽ നിന്നോ പാലക്കാട് പോലുള്ള കേരളത്തിന്റെ വടക്കൻ ജില്ലകളിൽ നിന്നോ മാംസം കൊണ്ടുവരണം. അങ്ങനെ കൊണ്ടുവരുന്ന കന്നുകാലി ഇറച്ചിക്ക് വ്യാപാരികൾ ഈടാക്കുന്ന വിലയിലൂം വ്യത്യാസമുണ്ട്. 350 മുതൽ 450 രൂപ വരെയാണ് മാട്ടിറച്ചിയുടെ വില. എന്നാൽ ഈ ഉയർന്ന വിലകാരണം ആളുകൾ കോഴിയിറച്ചിയിലേക്ക് തിരിയുന്നതായും വ്യാപാരികൾ പറയുന്നു.

Read More