Home> Kerala
Advertisement

വിവാഹത്തിനു വേണ്ടിയുള്ള മതംമാറ്റം പെണ്‍കുട്ടികളുടെ വ്യക്തിത്വം അടിയറ വെക്കലെന്ന് എം.സി ജോസഫൈന്‍

വിവാഹത്തിന് വേണ്ടിയുള്ള മതംമാറ്റം പെണ്‍കുട്ടികളുടെ വ്യക്തിത്വം അടിയറ വെക്കലാണെന്ന് എല്ലാവരും മനസ്സിലാക്കണമെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍. ഹാദിയ കേസില്‍ ഹൈക്കോടതി വിധിക്കെതിരെയല്ല വനിതാ കമ്മീഷന്നും അവര്‍ പറഞ്ഞു.

വിവാഹത്തിനു വേണ്ടിയുള്ള മതംമാറ്റം പെണ്‍കുട്ടികളുടെ വ്യക്തിത്വം അടിയറ വെക്കലെന്ന് എം.സി ജോസഫൈന്‍

തിരുവനന്തപുരം: വിവാഹത്തിന് വേണ്ടിയുള്ള മതംമാറ്റം പെണ്‍കുട്ടികളുടെ വ്യക്തിത്വം അടിയറ വെക്കലാണെന്ന് എല്ലാവരും മനസ്സിലാക്കണമെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍. ഹാദിയ കേസില്‍ ഹൈക്കോടതി വിധിക്കെതിരെയല്ല വനിതാ കമ്മീഷന്നും അവര്‍ പറഞ്ഞു.

അവകാശലംഘനം നേരിടുന്നുവെന്ന പരാതിയുടെ സാഹചര്യത്തില്‍ വനിതാ കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ്. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അംഗീകാരം തേടുമെന്ന് എം.സി.ജോസഫൈന്‍ പറഞ്ഞിരുന്നു. വനിതാ സംഘടനകളുടെ പരാതികളും ജനകീയ നിവേദനങ്ങളും ലഭിച്ചതിനാല്‍ സാമൂഹിക സാഹചര്യം കലുഷിതമാകാതിരിക്കാനാണ് ഈ നീക്കമെന്നും ജോസഫൈന്‍ അറിയിച്ചിരുന്നു.

Read More