Home> Kerala
Advertisement

മാത്തൂര്‍ ഭൂമിയിടപാട്; തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന പരാതി ഇന്ന് പരിഗണിക്കും

വിവാദമായ മാത്തൂര്‍ ഭൂമിയിടപാടില്‍ മന്ത്രി തോമസ്ചാണ്ടിക്കും ബന്ധുക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മാത്തൂര്‍ കുടുംബാംഗം സമര്‍പ്പിച്ച ഹര്‍ജി ആലപ്പുഴയിലെ രാമങ്കരി ഒന്നാംക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

 മാത്തൂര്‍ ഭൂമിയിടപാട്; തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന പരാതി ഇന്ന് പരിഗണിക്കും

ആലപ്പുഴ: വിവാദമായ മാത്തൂര്‍ ഭൂമിയിടപാടില്‍ മന്ത്രി തോമസ്ചാണ്ടിക്കും ബന്ധുക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് മാത്തൂര്‍ കുടുംബാംഗം സമര്‍പ്പിച്ച ഹര്‍ജി ആലപ്പുഴയിലെ രാമങ്കരി ഒന്നാംക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. 

മാത്തൂര്‍ ദേവസ്വത്തിന്‍റെ 34.68 ഏക്കര്‍ കണ്ടുകൃഷി ഭൂമി വ്യാജരേഖ ചമച്ച് തോമസ് ചാണ്ടി തട്ടിയെടുത്തെന്നാണ് ഹര്‍ജിക്കാരനായ മാത്തൂര്‍ കുടുംബാംഗം രാമവര്‍മ്മ രാജയുടെ  ആരോപണം. അപ്പലറ്റ് ലാന്‍ഡ് ട്രൈബ്യൂണലും ഹൈക്കോടതിയും തോമസ്ചാണ്ടിക്കെതിരെ വിധി പുറപ്പെടുവിച്ചിട്ടും ഇപ്പോഴും ഭൂമി കൈവശം വച്ചിരിക്കുകയാണ്. നാല് മാസം കൊണ്ട് ഭൂമി യഥാര്‍ത്ഥ ഉടമയ്ക്ക് തിരിച്ചുകൊടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും മൂന്ന് വര്‍ഷമായി കേസ് ചേര്‍ത്തല ലാന്‍ഡ് ട്രിബ്യൂണലില്‍ തുടരുകയാണ്.  ഇതിനിടെ ഭൂമി അനധികൃതമായി മന്ത്രി കൈവശം വെച്ചിരിക്കുകയാണെന്നാരോപിച്ച് ദേവസ്വം മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

Read More