Home> Kerala
Advertisement

കോട്ടയത്ത് വന്‍ കഞ്ചാവ് വേട്ട

കാഞ്ഞിരപ്പാറ സ്വദേശി ജയ്‌മോന്‍ വര്‍ഗീസ്, നെടുംകുന്നം സ്വദേശി അനുക്കുട്ടന്‍ പിന്നെ ഇവര്‍ക്ക് കഞ്ചാവ് വിറ്റ ടിസണ്‍ ജോസഫ് എന്നിവരെയാണ് ചങ്ങനാശേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ്‌ ജോണും സംഘവും ചേര്‍ന്ന്‍ പിടികൂടിയത്.

കോട്ടയത്ത് വന്‍ കഞ്ചാവ് വേട്ട

കോട്ടയം: ചങ്ങനാശേരിയില്‍ കഞ്ചാവ് കടത്തിയ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

കാഞ്ഞിരപ്പാറ സ്വദേശി ജയ്‌മോന്‍ വര്‍ഗീസ്, നെടുംകുന്നം സ്വദേശി അനുക്കുട്ടന്‍ പിന്നെ ഇവര്‍ക്ക് കഞ്ചാവ് വിറ്റ ടിസണ്‍ ജോസഫ് എന്നിവരെയാണ് ചങ്ങനാശേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ്‌ ജോണും സംഘവും ചേര്‍ന്ന്‍ പിടികൂടിയത്.

ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് ഇവരെ പൊലീസ് പിടിച്ചത്. മാമ്മൂട് കൊച്ചു റോഡ് പാലമറ്റം റോഡില്‍ എക്‌സൈസ് സംഘം വാഹനപരിശോധന നടത്തുകയായിരുന്നു. 

അതിനിടയിലാണ് ബൈക്കിലെത്തിയ ജയ്‌മോനില്‍നിന്നും അനുക്കുട്ടനില്‍നിന്നും എക്‌സൈസ് സംഘം 200 ഗ്രാം കഞ്ചാവ് പിടികൂടിയത്. 

തുടര്‍ന്ന്‍ ഇവരെ രണ്ടുപേരെയും ചോദ്യം ചെയ്തപ്പോഴാണ് നെടുംകുന്നം സ്വദേശിയായ ടിസണ്‍ ജോസഫില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് വാങ്ങിയതെന്ന് പോലീസിന് മനസ്സിലായത്.

തുടര്‍ന്ന്‍ ടിസന്‍റെ വീട് പരിശോധിച്ചപ്പോഴാണ് വീടിന്‍റെ അടിക്കള ഭാഗത്ത് ഒളിപ്പിച്ചുവെച്ചിരുന്ന ഒന്നരക്കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തത്. 

Read More