തിരുവനന്തപുരം: പൂന്തുറയിലെ ഓഖി ദുരിതബാധിതരെ കാണാന്‍ നടി മഞ്ജു വാര്യര്‍ എത്തി. ഒരോരുത്തരുടേയും വീടുകള്‍ സന്ദര്‍ശിച്ച് മഞ്ജു അവര്‍ക്ക് പൂര്‍ണ പിന്തുണ നല്കി. ആദ്യമായാണ് സിനിമാ മേഖലയില്‍ നിന്നും ഒരാള്‍ ഓഖി ദുരിത മേഖലയില്‍ നേരിട്ടെത്തി പിന്തുണ നല്‍കുന്നത്. എംഎല്‍എമാരായ മുകേഷ് എത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ അല്പ നേരം നിന്ന് സ്ഥലം വിടുകയായിരുന്നു.
പൂന്തുറയിലെ വിവിധ വീടുകളിലെത്തി സ്ത്രീകളെയും കുട്ടികളെയും ആശ്വസിപ്പിച്ച താരം അവരുടെ ദുഃഖങ്ങളില്‍ പങ്കുചേര്‍ന്നു. പൂന്തുറയില്‍നിന്ന് കടലില്‍പോയ 29 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. തീരപ്രദേശത്ത് മഞ്ജു എത്തിയത് അപ്രതീക്ഷിതമായാണ്. ആശ്വാസിപ്പിക്കുന്നതും അപ്പുറം ദുഃഖത്തില്‍ പങ്കുചേരാനാണ് താന്‍ എത്തിയതെന്ന് മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല തന്റെ ഭാഗത്തുനിന്നുള്ള സഹായപ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും മഞ്ജു വ്യക്തമാക്കി.