Home> Kerala
Advertisement

Manjeswaram Bribery Case: കെ സുരേന്ദ്രൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും.

Manjeswaram Bribery Case:  കെ സുരേന്ദ്രൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും

കാസര്‍ഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ അന്വേഷണ സംഘം നാളെ ചോദ്യം ചെയ്യും. കാസർഗോഡ് ജില്ലാ ക്രൈംബ്രാഞ്ച് സുരേന്ദ്രന് നോട്ടീസ് നല്‍കി. 

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബി എസ് പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയെ ഭീഷണിപ്പെടുത്തുകയും കോഴ നല്‍കുകയും ചെയ്‌തെന്ന പരാതിയിലാണ് (Bribery Case) കേസ്.  പരാതി നൽകിയത് ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശാണ്.  

Also Read: BJP കോഴ നൽകിയെന്ന ആരോപണം; തെളിവ് നശിപ്പിച്ചു; കേസെടുക്കാനൊരുങ്ങി Crime Branch

കേസില്‍  പ്രതിചേര്‍ത്ത് മൂന്നുമാസങ്ങള്‍ക്കുശേഷമാണ് സുരേന്ദ്രനെ (K Surendran) ചോദ്യം ചെയ്യുന്നത്. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും, കോഴ നല്‍കിയെന്നും കെ സുന്ദര നേരത്തെതന്നെ പറഞ്ഞിരുന്നു.

കേസിൽ അന്വേഷണം ഇഴയുന്നുവെന്ന പരാതിക്കിടെയിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്യാനുള്ള നടപടി ക്രൈംബ്രാഞ്ച് എടുത്തിരിക്കുന്നത്. നേരത്തെ അന്വേഷണ സംഘം  നാമനിർദേശ പത്രിക പിൻവലിക്കാൻ സുന്ദരയ്ക്ക് നേരിട്ട് പണം നൽകിയ ആളുകളുടെ മൊഴിയും സുന്ദരയുടെ കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പടുത്തിയിരുന്നു. 

Also Read: Covid review meeting: കൊവിഡ് അവലോകന യോഗം ഇന്ന്, നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് ലഭിച്ചേക്കും

മാത്രമല്ല സുന്ദരയിൽ നിന്നും രണ്ട് ലക്ഷം രൂപ പോലീസ് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ സുന്ദരയ്ക്ക് ലഭിച്ച മൊബൈൽ ഫോണും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More