Home> Kerala
Advertisement

യു​ഡി​എ​ഫ് കോട്ടയില്‍ മാണി സി. കാ​പ്പ​ന്‍റെ കു​തി​പ്പ്!!

മാണിയുടെ തട്ടകത്തില്‍ വന്‍ കുതിപ്പ് നടത്തി മാണി സി. കാപ്പന്‍!! ഇത്തവണ യുഡിഎഫ് കോട്ട കൈപ്പിടിയിലൊതുക്കാന്‍ എല്‍ഡിഎഫ്!!

യു​ഡി​എ​ഫ് കോട്ടയില്‍ മാണി സി. കാ​പ്പ​ന്‍റെ കു​തി​പ്പ്!!

പാ​ലാ: മാണിയുടെ തട്ടകത്തില്‍ വന്‍ കുതിപ്പ് നടത്തി മാണി സി. കാപ്പന്‍!!  ഇത്തവണ യുഡിഎഫ് കോട്ട കൈപ്പിടിയിലൊതുക്കാന്‍ എല്‍ഡിഎഫ്!!

വോട്ടെണ്ണല്‍ തുടരുമ്പോള്‍ ലീഡ് ഉയര്‍ത്തുകയാണ് എന്‍സിപിയുടെ മാണി സി. കാപ്പന്‍. നിലവില്‍ 4312 വോട്ടിന്‍റെലീഡാണ് മാണി സി. കാ​പ്പ​നുള്ളത്. 

എന്നാല്‍, യുഡിഎഫിന്‍റെ കോട്ട എന്നറിയപ്പെടുന്ന രാ​മ​പു​രം, മേ​ലു​കാ​വ്, ക​ട​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വന്‍ തിരിച്ചടിയാണ് പാര്‍ട്ടി നേരിടുന്നത്. ഇവിടെ തുടക്കം മുതല്‍ വളരെ ശക്തമായ ലീഡാണ് മാണി സി. കാപ്പന്‍ നേടിയത്. 

രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍ എന്നീ പഞ്ചായത്തുകളില്‍ വന്‍ ലീഡാണ് മാണി സി കാപ്പന്‍ നേടിയിരിക്കുന്നത്. ഈ പഞ്ചായത്തുകളില്‍ ​ഒരു ഘ​ട്ട​ത്തി​ല്‍പോലും ​ജോസ് ടോ​മി​ന് നേ​ട്ട​മു​ണ്ടാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

യുഡിഎഫിന്‍റെ കോട്ടയായ ഭരണങ്ങാനം പോലും ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തു!! 

മുത്തോലി, പാലാ, മീനച്ചില്‍, കൊഴുവനാല്‍, എലിക്കുളം എന്നീ പഞ്ചായത്തുകളിലെ വോട്ടുകള്‍ എണ്ണാന്‍ ബാക്കിയുണ്ട്' എന്നതതാണ് ഇപ്പോള്‍  യുഡിഎഫ് ക്യാമ്പിലെ ഏക പ്രതീക്ഷ.
 
എന്നാല്‍, തിരഞ്ഞെടുപ്പിന്‍റെ തുടക്കം മുതല്‍ വിജയ പ്രതീക്ഷയില്‍ മുന്നേറിയ മാണി സി. കാപ്പന്‍ വെന്നിക്കൊടി പാറിക്കുമെന്ന ആത്മവിശ്വാസത്തില്‍ തന്നെ!!

പാലാ നിയമസഭാ മണ്ഡലം രൂപീകരിച്ചതിന് ശേഷം ഇതുവരെ പാലാക്കാര്‍ക്ക് ഒരേയൊരു എംഎല്‍എയേ ഉണ്ടായിരുന്നുള്ളൂ. സാക്ഷാല്‍ കെ.എം മാണി. അദ്ദേഹത്തിന്‍റെ മരണത്തെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വന്നിരിക്കുന്നത്. മാണിയ്ക്ക് ശേഷം പാലായെ ആര് നയിക്കും? പാലായുടെ പുതിയ നായകന്‍ ആരായിരിക്കും? അല്‍പസമയംകൂടി കാത്തിരിക്കാം.....!!

 

 

Read More