Home> Kerala
Advertisement

മലപ്പുറം വിവാദം പൊല്ലാപ്പായി, മേനകാ ഗാന്ധിക്കെതിരെ പോലീസ് കേസ്!!!

ആന ചരിഞ്ഞ സംഭവത്തിൻ്റെ പേരിലുള്ള എല്ലാ പരാതികളും ഒരേ സ്വഭാവത്തിലുള്ളതായതിനാൽ ഒറ്റ എഫ്ഐആർ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

മലപ്പുറം വിവാദം പൊല്ലാപ്പായി, മേനകാ ഗാന്ധിക്കെതിരെ പോലീസ് കേസ്!!!

വിദ്വേഷ പരാമർശത്തിൻ്റെ പേരിൽ  എംപിയും ബിജെപി നേതാവുമായ മേനകാ ​ഗാന്ധിക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. ഐപിസി 153 പ്രകാരമാണ് കേസ്. ക്രൂരതയ്ക്ക് പേരുകേട്ട നാടാണ് മലപ്പുറമെന്നും, നിരവധി അക്രമങ്ങളാണ് അവിടെ നടക്കുന്നതെന്നും മേനക കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

സൈലന്റ്വാലിയിൽ പടക്കം പൊട്ടി അന മരിച്ച സംഭവത്തിലാണ് മേനക ഗാന്ധി തൻ്റെ പ്രതിക്ഷേധം അറിയിച്ചത്. എന്നാൽ സംഭവം നടന്നത് പാലക്കാടാണെന്നും മേനക കരുതിക്കൂട്ടി വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്നും ആരോപണമുയർന്നു. നിരവധി പേരാണ് മേനകയ്ക്കെതിരെ പ്രതിക്ഷേധവുമായി രംഗത്തെത്തിയത്. 

Also Read: പീപ്പിൾ ഫോർ അനിമലിൻ്റെ സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്‌സ്

മുഖ്യമന്ത്രി പിണറായി വിജയൻ പോലും മേനകയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. അബദ്ദം സംഭവിച്ചതായിരുന്നെങ്കിൽ അവർ അത് തിരുത്തിയേനെ എന്നാൽ ഇത് മനഃപൂർവ്വം വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

Also Read: ക്രൂരതകൾക്ക് പേരുകേട്ട മലപ്പുറം, സർക്കാരിനെതിരെ ആഞ്ഞടിച്ച് മേനകാ ഗാന്ധി

ആറോളം പരാതികളാണ് മേനകാ ​ഗാന്ധിക്കെതിരെ ലഭിച്ചതെന്ന് മലപ്പുറം എസ് പി അറിയിച്ചു. ആന ചരിഞ്ഞ സംഭവത്തിൻ്റെ പേരിലുള്ള എല്ലാ പരാതികളും ഒരേ സ്വഭാവത്തിലുള്ളതായതിനാൽ ഒറ്റ എഫ്ഐആർ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

Read More