Home> Kerala
Advertisement

മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഏപ്രില്‍ 12ന് തിരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ ഏപ്രില്‍ 17ന്

മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഏപ്രില്‍ 12ന് തിരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ ഏപ്രില്‍ 17ന്

ഇ.അഹമ്മദ് എംപിയുടെ വിയോഗം മൂലം ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 12നാണ് പോളിങ്. ഏപ്രില്‍ 17നാണ് വോട്ടെണ്ണലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വാർത്താകുറിപ്പിൽ അറിയിച്ചു. 

പതിനാറാം തീയതി വിജ്ഞാപനം പുറപ്പെടുവിക്കും. 23 വരെ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം. 24ന് സൂക്ഷ്മ പരിശോധന നടത്തും. 27ആണ് നാമനിര്‍ദേശ പത്രിക പിന്‍‌വലിക്കാനുള്ള അവസാന തീയതി. മലപ്പുറം സിറ്റിങ് സീറ്റിൽ മുസ് ലിം ലീഗ് സ്ഥാനാർഥിയായി മുതിർന്ന നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്നാണ് റിപ്പോർട്ട്.  

മലപ്പുറത്തിന് പുറമേ ജമ്മു കശ്മീരിലെ ശ്രീനഗര്‍, അനന്ത്നാഗ് എന്നീ പാര്‍ലമെന്റ് മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും. കൂടാതെ പത്ത് നിയമസഭാ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും.

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുന്ന ഡോ. രാധാകൃഷ്ണൻ നഗർ സീറ്റിലേക്കും ഏപ്രില്‍ 12നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ഏപ്രില്‍ 17ന് നടക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷന്‍ തുടങ്ങിയിട്ടുണ്ട്.

പാർലമെന്റിന്‍റെ ബജറ്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ കുഴഞ്ഞുവീണ ഇ.അഹമ്മദ് എംപി, ഫെബ്രുവരി ഒന്നിന് ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിലാണ് അന്തരിച്ചത്. പൊതുബജറ്റിന്റെ തിയതി നീട്ടാതിരിക്കാൻ കേന്ദ്ര സർക്കാരിന്‍റെ നിർദേശപ്രകാരം ആശുപത്രി അധികൃതർ അഹമ്മദിന്റെ മരണവിവരം മറച്ചുവച്ചുവെന്ന ആരോപണം വലിയ വിവാദത്തിനും കാരണമായിരുന്നു.

Read More