Home> Kerala
Advertisement

മലബാര്‍ സിമന്‍റ്സ് അഴിമതി: വി.എം രാധാകൃഷ്ണന്‍റെ സ്വത്തുക്കള്‍ കണ്ടു കെട്ടി

മലബാര്‍ സിമന്‍റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് വ്യവസായി വി.എം രാധാകൃഷ്ണന്‍റെ 23 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 2004-2008 കാലയളവില്‍ സമ്പാദിച്ച സ്വത്താണ് എന്‍ഫോഴ്സ്മെന്‍റ് വിഭാഗം കണ്ടു കെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് നടപടി.

മലബാര്‍ സിമന്‍റ്സ് അഴിമതി: വി.എം രാധാകൃഷ്ണന്‍റെ സ്വത്തുക്കള്‍ കണ്ടു കെട്ടി

കൊച്ചി: മലബാര്‍ സിമന്‍റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് വ്യവസായി വി.എം രാധാകൃഷ്ണന്‍റെ 23 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 2004-2008 കാലയളവില്‍ സമ്പാദിച്ച സ്വത്താണ് എന്‍ഫോഴ്സ്മെന്‍റ് വിഭാഗം കണ്ടു കെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് നടപടി. 

മലബാര്‍ സിമന്‍റ്സ് അഴിമതി നടന്ന കാലയളവിലെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. ഈ കാലയളവില്‍ സമ്പാദിച്ച ഫ്ലാറ്റ്, ഹോട്ടല്‍ എന്നിവയുള്‍പ്പെടുന്ന സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടു കെട്ടി. ഈ കാലയളവില്‍ നടന്ന അഞ്ച് അഴിമതി കേസുകളില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ കേസുകളില്‍ 23 കോടിയോളം നഷ്ടമുണ്ടായതായി കണ്ടെത്തിയിരുന്നു. 

 കോഴിക്കോട്, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ സ്വത്തുക്കളാണ്‌ പ്രധാനമായും കണ്ടുകെട്ടിയത്‌.

Read More