Home> Kerala
Advertisement

മകരവിളക്ക് നാളെ; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ ദര്‍ശനത്തിനായി പ്രാര്‍ഥനാപൂര്‍വ്വം കാത്തിരിക്കുന്ന മകരവിളക്ക് നാളെ.

മകരവിളക്ക് നാളെ; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

സന്നിധാനം: ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ ദര്‍ശനത്തിനായി പ്രാര്‍ഥനാപൂര്‍വ്വം കാത്തിരിക്കുന്ന മകരവിളക്ക് നാളെ.

സന്നിധാനത്തും ദര്‍ശനത്തിന് അനുവാദമുള്ള കേന്ദ്രങ്ങളിലും ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. കൂടാതെ, മകരവിളക്കിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ഹൈക്കോടതി നിരീക്ഷണ സമിതി ഇന്ന് വിലയിരുത്തും. 

ദേവസ്വം ബോര്‍ഡും ഇന്ന് അവലോകന യോഗം ചേരും. മകരവിളക്ക് കാണാന്‍ സന്നിധാനത്ത് മൂന്ന് ലക്ഷം തീര്‍ത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ കണക്കുകൂട്ടല്‍.  

അതേസമയം, തിരുവാഭരണ ഘോഷയാത്ര പുരോഗമിക്കുകയാണ്. നാളെ വൈകിട്ടാണ് തിരുവാഭരണം സന്നിധാനത്ത് എത്തിച്ചേരുക. 

ബിംബശുദ്ധിക്രിയ അടക്കമുള്ള പൂജകളാണ് ഇന്ന് സന്നിധാനത്ത് പ്രധാനം. മകര സംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ശബരിമലയില്‍ പുരോഗമിക്കുകയാണ്. യുവതീ പ്രവവേശനം ഉയര്‍ത്തിയ വിവാദങ്ങളുടെയും തര്‍ക്കങ്ങളുടെയും പശ്ചാത്തലത്തില്‍ വിപുലമായ ശുദ്ധിക്രിയകളാണ് നടക്കുന്നത്.

യുവതീ പ്രവേശന വിവാദത്തെ തുടര്‍ന്ന് മകരവിളക്കിന് കര്‍ശനമായി സുരക്ഷയൊരുക്കുകയാണ് പോലീസ്. ഇത്തവണ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ ശബരിമലയില്‍ വിന്യസിച്ചിട്ടുണ്ട്. മകരവിളക്കിന് സുരക്ഷ ഒരുക്കാനായി 2,275 പൊലീസുകാരെ സന്നിധാനത്തും പരിസരങ്ങളിലുമായി നിയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്.   സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്ന എല്ലാ ഭക്തര്‍ക്കും സുരക്ഷ ഉറപ്പാക്കുമെന്നും സുരക്ഷാ ചുമതലയുളള ഐ.ജി ബല്‍റാം കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

 

Read More