Home> Kerala
Advertisement

Guruvayur Elephant Attack | ഗുരുവായൂർ ആനത്താവളത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു

25 വർഷത്തിന് കുറച്ച് ദിവസങ്ങൾ മാത്രമെ ആയിട്ടുള്ളു ചന്ദ്രശേഖരനെ എഴുന്നള്ളിക്കാൻ തുടങ്ങിയിട്ട്.

Guruvayur Elephant Attack | ഗുരുവായൂർ ആനത്താവളത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു

ഗുരുവായൂര്‍: ഗുരുവായൂർ ആനത്താവളത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു.  രണ്ടാം പാപ്പാന്‍ ഒ.എ രതീഷാണ് മരിച്ചത്.കോട്ടയിലെ ഒറ്റ കൊമ്പൻ ചന്ദ്രശേഖരനാണ് ഇടഞ്ഞത്. രതീഷിനെ ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 25 വർഷമായി പുറത്തിറങ്ങാത്ത ഒറ്റക്കൊമ്പൻ ചന്ദ്രശേഖരനെ ഈയിടെയാണ് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് തുടങ്ങിയത്. 

ആനയുടെ ഒന്നാം പാപ്പാൻ അവധിയായിരുന്നതിനാൽ രണ്ടാം പാപ്പാൻ രതീഷ് വെള്ളം  കൊടുക്കാനെത്തിയപ്പോഴാണ് ആന പ്രകോപിതനായത്. തുടർന്നായിരുന്നു ആക്രമണം ഉണ്ടായത്.  എഴുന്നെള്ളത്തുകളിൽ നിന്ന് ഒഴിവാക്കി നിർത്തിയ ആനയാണ് ചന്ദ്രശേഖരൻ. അക്രമ സ്വഭാവം കാരണമാണ് ആനയെ പുറത്തിറക്കാതിരുന്നത്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More