Home> Kerala
Advertisement

Saranya Suicide Case: മഹിളാ മോർച്ച നേതാവിന്റെ ആത്മഹത്യ: ബിജെപി നേതാവ് ഒളിവിൽ

പാലക്കാട്ടെ മഹിളാ മോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യയിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം തുടർ നടപടിയെടുക്കുമെന്ന് പോലീസ്. ശരണ്യയുടെ ആത്മഹത്യാ കുറിപ്പിൽ പേരുള്ള ബിജെപി പ്രവർത്തകനായ പ്രജീവ് സ്ഥലത്തില്ലെന്നും ഒളിവിലാണെന്നും പോലീസ്

Saranya Suicide Case: മഹിളാ മോർച്ച നേതാവിന്റെ ആത്മഹത്യ: ബിജെപി നേതാവ് ഒളിവിൽ

പാലക്കാട് : പാലക്കാട്ടെ മഹിളാ മോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യയിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം തുടർ നടപടിയെടുക്കുമെന്ന് പോലീസ്.  ശരണ്യയുടെ ആത്മഹത്യാ കുറിപ്പിൽ പേരുള്ള ബിജെപി പ്രവർത്തകനായ പ്രജീവ് സ്ഥലത്തില്ലെന്നും ഒളിവിലാണെന്നും പോലീസ് അറിയിച്ചു.  മാത്രമല്ല ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും, ശരണ്യയുടെ വീട്ടുകാരുടെ മൊഴിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. ഞായറാഴ്ച വൈകുന്നേരമാണ് മഹിളാമോർച്ച നേതാവായ ശരണ്യയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങലെ തുടർന്നാണ് ശരണ്യ ആത്മഹത്യ ചെയ്തത് എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും ശരണ്യയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് സംഭവത്തിന്റെ കെട്ടഴിയുന്നത്.   

Also Read: മഹിളാമോർച്ച നേതാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി 

ആത്മഹത്യാ കുറിപ്പിൽ ബിജെപി പ്രവർത്തകനായ പ്രജീവിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉണ്ടായിരുന്നത്. തന്റെ മരണത്തിന്‌ കാരണം പ്രജീവാണെന്നും സ്‌നേഹം നടിച്ച്‌ തന്നെ ഉപയോഗിച്ച ശേഷം എല്ലാവരുടെയും മുന്നിൽ തെറ്റുകാരിയാക്കിയെന്നും. പ്രജീവിനെ വെറുതേ വിടരുതെന്നും കുറിപ്പിലുണ്ട്. മാത്രമല്ല തെറ്റുകൾ രണ്ടുപേരും ചെയ്‌തുവെങ്കിലും ഒടുവിൽ എല്ലാ കുറ്റവും എന്റേത്‌ മാത്രമാക്കിയെന്നും അവന്റെ അഭിനയത്തിൽ വിശ്വസിച്ച്‌  പിന്നാലെ പോയതിനുള്ള സ്വയം ശിക്ഷയായാണ്‌ മരണം ഏറ്റുവാങ്ങുന്നതെന്നും കുറിപ്പിലുണ്ടായിരുന്നു. 

Also Read:  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ!

ഇതുകൂടാതെ മരിയ്ക്കുന്നതിന് തൊട്ടുമുൻപ് ശരണ്യ പ്രജീവിനെ വീഡിയോ കോൾ ചെയ്തിട്ടുണ്ട്. മാത്രമല്ല ശരണ്യയുടെ ഭർത്താവിനോട് ആത്മഹത്യാ ശ്രമത്തെപ്പറ്റി വിളിച്ച് അറിയിച്ചതും ആഹ്സഉപതിയിൽ കൊണ്ടുപോകാൻ മുന്നിൽ നിന്നതും പ്രജീവാണ് പക്ഷെ കത്തിലെ വിവരങ്ങൾ പുറത്തുവന്നതിന് ശേഷം ഇയാൾ മുങ്ങുകയായിരുന്നു. പ്രജീവിന്റെ പേര് ആത്മഹത്യാ കുറിപ്പിൽ ഉണ്ടായിരുന്ന സാഹചര്യത്തിൽ ശരണ്യയുടെ ബന്ധുക്കൾ ബിജെപി നേതൃത്വത്തിന് പരാതി നൽകി. മകളുടെ ആത്മഹത്യാ കുറിപ്പുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്നും സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കാണിച്ച്  ശരണ്യയുടെ അച്ഛൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.  

Also Read: ഈ പഴങ്ങളുടെ 'കുരു' ഓർമ്മിക്കാതെപോലും കഴിക്കരുത്, ബുദ്ധിമുട്ടുണ്ടാകും!

Report: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്!

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ട്. അതിന്റെ അടിസ്ഥാനത്തിൽ 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ പെയ്യുന്ന ശക്തമായ മഴയും തുടരും. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയോടെ മഴ വീണ്ടും കനത്തേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ട്. ഒഡീഷ്‌ക്കും ആന്ധ്രയ്ക്കും മുകളിലായുള്ള ന്യൂനമര്‍ദ്ദവും ഗുജറാത്ത്-കേരളാ തീരത്തെ ന്യൂനമര്‍ദ്ദപാത്തിയുമാണ് മഴ തുടരുന്നതിന് കാരണം എന്നാണ് റിപ്പോർട്ട്. 

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേരള തീരത്ത് അതായത് വിഴിഞ്ഞം മുതൽ കാസർകോട് വരെ ഇന്ന് രാത്രി 11.30 വരെ വൻ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.  കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം തുടങ്ങിയ ജാഗ്രതാ നിർദ്ദേശങ്ങൾ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും നൽകിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 


 

Read More