Home> Kerala
Advertisement

Bus Accident : മാഹിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; 35 ഓളം പേർക്ക് പരിക്ക്

കൊയിലാണ്ടിയിൽ നിന്ന് കണ്ണൂരിലേക്ക് വിനോദയാത്രക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസും തളിപ്പറമ്പ് അടിമാലി കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Bus Accident : മാഹിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; 35 ഓളം പേർക്ക് പരിക്ക്

കണ്ണൂർ: മാഹിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബസ്  അപകടത്തിൽപ്പെട്ടു. പൂഴിത്തല ഷനീന ടാക്കീസിന് മുന്നിൽ വെച്ച് ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അപകടം. കൊയിലാണ്ടിയിൽ നിന്ന് കണ്ണൂരിലേക്ക്  വിനോദയാത്രക്ക്  പുറപ്പെട്ട ടൂറിസ്റ്റ് ബസും തളിപ്പറമ്പ് അടിമാലി കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 35 ഓളം പേർക്ക് പരിക്കേറ്റു. 

പരിക്കേറ്റവരെ മാഹി ഗവ. ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. 55 ഓളം വിദ്യാർത്ഥികളാണ് ബസ്സിൽ ഉണ്ടായിരുന്നത്. കെഎസ്ആർടിസി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. മാഹി, ചോമ്പാല പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

ALSO READ: Karnataka Accident : ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ടുപേര്‍ കൊല്ലപ്പെട്ടു; ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണം

അപകടത്തെ തുടർന്ന് മാഹി കോഴിക്കോട് ദേശീയപാതയിലെ ഗതാഗതം തടസപെട്ടു. കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തക്കുള്ള വാഹഞങ്ങൾ കുഞ്ഞിപ്പള്ളി വഴിയും കണ്ണൂർ നിന്ന് കോഴിക്കോട് വഴി പോകുന്ന വാഹനങ്ങളെ ചൊക്ലി വഴിയും തിരിച്ചു വിട്ടു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Read More