Home> Kerala
Advertisement

മാഹിയില്‍ കൊറോണ സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്ത്

മാര്‍ച്ച് 13 ന് അബുദാബിയില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവര്‍ അന്ന് സഞ്ചരിച്ച ഒന്‍പത് ഇടങ്ങളിലെ റൂട്ട് മാപ്പ് ആണ് പുറത്തുവിട്ടിരിക്കുന്നത്.

മാഹിയില്‍ കൊറോണ സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്ത്

കോഴിക്കോട്: മഹായില്‍ കൊറോണ സ്ഥിരീകരിച്ച ആള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു.

മാര്‍ച്ച് 13 ന് അബുദാബിയില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവര്‍ അന്ന് സഞ്ചരിച്ച ഒന്‍പത് ഇടങ്ങളിലെ റൂട്ട് മാപ്പ് ആണ് പുറത്തുവിട്ടിരിക്കുന്നത്. 

Also read: Watch video: കൊറോണ വൈറസില്‍ നിന്നും എങ്ങനെ സുരക്ഷനേടാം

ഇവര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇറങ്ങിയത്‌ മുതല്‍ ബീച്ചാശുപത്രിയില്‍ എത്തിയശേഷം അഡ്മിറ്റാകാന്‍ വിസമ്മതിച്ച് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോകുകയും തുടര്‍ന്ന്‍ ട്രെയിനില്‍ തലശ്ശേരിവരെ യാത്ര ചെയ്തതും എല്ലാം മാപ്പില്‍ ഉണ്ട്.

fallbacks

ഒടുവില്‍ സംഭവം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇവരെ മഹി ആശുപത്രിയില്‍ എത്തിച്ചത്.  രോഗി സഞ്ചരിച്ച സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

Also read: Corona: സൈന്യത്തെയും വിടാതെ പിടിച്ച് കൊറോണ വൈറസ്!

കൂടാതെ രോഗി സഞ്ചരിച്ച ഇത്തിഹാദ് എയര്‍വെയ്സ് EY 250 ലെ യാത്രാക്കാരും ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

Read More