Home> Kerala
Advertisement

Madhu Murder Case : അട്ടപ്പാടി മധുവധക്കേസിൽ കോടതിയോട് ക്ഷമ ചോദിച്ച് കൂറുമാറിയ സാക്ഷി

കേസിലെ പത്തൊമ്പതാം സാക്ഷിയായ കക്കിയാണ് ആദ്യം നൽകിയ മൊഴിയാണ് ശരിയെന്ന് പറഞ്ഞത്.

Madhu Murder Case : അട്ടപ്പാടി മധുവധക്കേസിൽ കോടതിയോട് ക്ഷമ ചോദിച്ച് കൂറുമാറിയ സാക്ഷി

അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷി കോടതിയോട് ക്ഷമ ചോദിച്ചു. പ്രതികളെ പേടിച്ചാണ് മൊഴിമാറ്റിയതെന്ന് പറഞ്ഞാണ് സാക്ഷി ക്ഷമ ചോദിച്ചിരിക്കുന്നത്. കേസിലെ കൂറുമാറിയ രണ്ട് സാക്ഷികളെ കോടതി ഇന്ന് വിസ്തരിക്കുകയാണ്. അതിനിടെയിലാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് ആദ്യം നൽകിയ മൊഴി ശരിയാണെന്നാണ് ഇപ്പോൾ കോടതിയിൽ പറഞ്ഞിരിക്കുന്നത്. കേസിലെ പത്തൊമ്പതാം സാക്ഷിയായ കക്കിയാണ് ആദ്യം നൽകിയ മൊഴിയാണ് ശരിയെന്ന് പറഞ്ഞത്. കൂടാതെ കോടതിയിൽ കള്ളം പറഞ്ഞതിന് ക്ഷമ ചോദിക്കുന്നുവെന്നും കക്കി കോടതിയോട് പറഞ്ഞു.  

സാക്ഷികളായ കാളി മൂപ്പൻ, കക്കി എന്നിവരെയാണ്  മണ്ണാർക്കാട് എസ് സി എസ്ടി വിചാരണക്കോടതി വീണ്ടും വിസ്തരിക്കുന്നത്. 18,19 സാക്ഷികളാണ് കാളി മൂപ്പൻ, കക്കി എന്നിവരെയാണ് കോടതി ഇന്ന് വീണ്ടും വിസ്തരിക്കുന്നത്.അജമലയിൽ വെച്ച് കൊല്ലപ്പെട്ട മധുവിനെ കണ്ടെന്നും ഈ വിവരം രണ്ടാം പ്രതിയെ അറിയിച്ചിരുന്നെന്നുമാണ് പത്തൊമ്പതാം സാക്ഷിയായ കക്കി ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഇത് സത്യമല്ലെന്ന് പ്രതി കോടതിയിൽ പറയുകയായിരുന്നു. എന്നാൽ പ്രതികളെ പേടിച്ചാണ് ഇത്തരത്തിൽ കൂറുമാറിയതെന്നാണ് കക്കി ഇപ്പോൾ കോടതിയിൽ പറഞ്ഞിരിക്കുന്നത്.

ALSO READ: Madhu Murder Case: അട്ടപ്പാടി മധു വധക്കേസിൽ 29-ാം സാക്ഷിയും കൂറുമാറി

അതേസമയം മധുവിനെ കുറച്ച് പേർ ചേർന്ന് തടഞ്ഞ് നിർത്തി ഉന്തി തള്ളി കൊണ്ട് വരുന്നത് കണ്ടുവെന്നാണ് കാലിമൂപ്പൻ ആദ്യം മൊഴി നൽകിയത്. എന്നാൽ കാലിമൂപ്പനും അവസാനം മൊഴി മാറ്റുകയായിരുന്നു. കൂടാതെ മൊഴി മാറ്റിയതിനെ തുടർന്ന് കാളി മൂപ്പന്റെ വനം വകുപ്പിലെ താത്കാലിക ജോലിയും നഷ്ടപ്പെട്ടിരുന്നു. അതേസമയം കേസിലെ 11 കുറ്റാരോപിതരുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More