Home> Kerala
Advertisement

"മദനോത്സവം"; ചിത്രീകരണം ആരംഭിച്ചു

ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥ സംഭാഷണമെഴുതുന്നു.

സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവൻ, സുധി കോപ്പ, പി പി കുഞ്ഞികൃഷ്ണൻ,ഭാമ അരുൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന "മദനോത്സവം" എന്ന ചിത്രത്തിന്റെ ചിത്രീകരണം കാഞ്ഞങ്ങാട് ആരംഭിച്ചു.ബളാൽ ഭഗവതി ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ നിർമ്മാതാവ് വിനായക് അജിത് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾആദ്യ ക്ലാപ്പടിച്ചു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാൽ നിർവ്വഹിക്കുന്നു.

ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ തിരക്കഥ സംഭാഷണമെഴുതുന്നു. സംവിധായകൻ രതീഷ് ബാലകൃഷ്‌ണൻ പൊതുവാളിന്റെ  ചീഫ് അസ്സോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥിന്റെ ആദ്യ ചിത്രമാണ്  "മദനോത്സവം". വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക്  ക്രിസ്റ്റോ സേവിയർ സംഗീതം പകരുന്നു.ക്രിയേറ്റീവ് പ്രൊഡ്യൂസർ- ജെയ്.കെ, പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത് കരുണാകരൻ,പ്രൊഡക്ഷൻ ഡിസൈനർ-ജ്യോതിഷ് ശങ്കർ,എഡിറ്റർ-വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ-ശ്രീജിത്ത് ശ്രീനിവാസൻ,കല-കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം- മെൽവി ജെ,മേക്കപ്പ്- ആർ.ജി.വയനാടൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-അഭിലാഷ് എം.യു,അസോസിയേറ്റ് ഡയറക്ടർ-അജിത് ചന്ദ്ര,രാകേഷ് ഉഷാർ,സ്റ്റിൽസ്-നന്ദു ഗോപാലകൃഷ്‌ണൻ, ഡിസൈൻ-അറപ്പിരി വരയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ലിബിൻ വർഗ്ഗീസ്. 

കാസർകോട്,കൂർഗ്,മടികേരി എന്നിവിടങ്ങളിലാണ് ചിത്രീകരണം."കാണാ ദൂരത്താണോ കാണും ദൂരത്താണോ ആരും കാണാതോടും മോഹക്ലോക്കിൻ സൂചി" എന്നാരംഭിക്കുന്ന ടീസർ ഗാനത്തിലൂടെയാണ്"മദനോത്സവം" വരവ് പ്രഖ്യാപിച്ചത്.പി ആർ ഒ-എ എസ് ദിനേശ്,ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More