Home> Kerala
Advertisement

മുന്നാർ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിക്ക്​ മന്ത്രി എം.എം. മണി തടസം നിന്നിട്ടി​ല്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ

മുന്നാർ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിക്ക്​ മന്ത്രി എം.എം. മണി തടസം നിന്നിട്ടി​ല്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍. എം.എം മണിയുടെ പ്രസംഗത്തിൽ സ്ത്രീവിരുദ്ധത ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് കേസെടുക്കാതിരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുന്നാർ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിക്ക്​ മന്ത്രി എം.എം. മണി തടസം നിന്നിട്ടി​ല്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മുന്നാർ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിക്ക്​ മന്ത്രി എം.എം. മണി തടസം നിന്നിട്ടി​ല്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍. എം.എം മണിയുടെ പ്രസംഗത്തിൽ സ്ത്രീവിരുദ്ധത ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് കേസെടുക്കാതിരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സെൻകുമാർ കേസിൽ പുന:പരിശോധന ഹർജി നൽകിയത് വ്യക്തമായ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും സേനയിൽ ഒരു അച്ചടക്ക ലംഘനവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. 

അതേസമയം, ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയി‍‍ട്ടില്ലെന്ന് മുഖ്യമന്ത്രി‍‌ നിയമസഭയെ അറിയിച്ചു. ജേക്കബ് തോമസ് ഒരു മാസത്തെ ആര്‍ജിത അവധിയില്‍ പോയതാണ്. ഒരു മാസം കൂടി അവധി നീട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജേക്കബ് തോമസ് അവധിയിൽ പോയതിനാൽ ലോക്നാഥ് ബെഹ്റയെ സർക്കാർ വിജിലൻസ് ഡയറക്ടറായി നിയമിക്കുകയും ചെയ്തിരുന്നു. 

Read More