Home> Kerala
Advertisement

ലൗ ജിഹാദ് ഇപ്പോഴും ശക്ത൦, നിലപാട് കടുപ്പിച്ച് സീറോ മലബാര്‍ സഭ

പ്രണയം നടിച്ച് പെണ്‍കുട്ടികളെ മതം മാറ്റി തീവ്രവാദത്തിന് ഉപയോഗിക്കുന്നുണ്ടെന്നും, ഇതിനെതിരെ ഭരണകൂടത്തിന്‍റെ ജാഗ്രത അനിവാര്യമാണെന്നും ഓര്‍മ്മപ്പെടുത്തി സീറോ മലബാര്‍ സഭ മെത്രാന്‍ സമിതി.

ലൗ ജിഹാദ് ഇപ്പോഴും ശക്ത൦, നിലപാട് കടുപ്പിച്ച് സീറോ മലബാര്‍ സഭ

കൊച്ചി: പ്രണയം നടിച്ച് പെണ്‍കുട്ടികളെ മതം മാറ്റി തീവ്രവാദത്തിന് ഉപയോഗിക്കുന്നുണ്ടെന്നും, ഇതിനെതിരെ ഭരണകൂടത്തിന്‍റെ ജാഗ്രത അനിവാര്യമാണെന്നും ഓര്‍മ്മപ്പെടുത്തി സീറോ മലബാര്‍ സഭ മെത്രാന്‍ സമിതി. 

ലൗ ജിഹാദ് ഒരു അടഞ്ഞ അധ്യായമല്ലെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് സഭ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ ആരോപണങ്ങള്‍ സാധൂകരിക്കാന്‍ സമീപകാല സംഭവങ്ങള്‍ സഭ എടുത്തുകാട്ടുകയും ചെയ്യുന്നുണ്ട്. 

കേരളത്തില്‍നിന്നും കാണാതാവുന്ന പെണ്‍കുട്ടികള്‍ വിദേശരാജ്യങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് എത്തിപ്പെടുന്നതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സഭാ നേതൃത്വം ആവശ്യപ്പെടുന്നു. 

അതേസമയം, ലൗ ജിഹാദ് ആരോപണത്തില്‍ സര്‍ക്കുലര്‍ പുറത്തിറക്കിയതില്‍ സഭയ്ക്കുള്ളില്‍ തന്നെ പ്രതിഷേധം ഉടലെടുത്തിരുന്നു. സഭയിലെ ഒരു വിഭാഗം വൈദികര്‍ ഈ സര്‍ക്കുലര്‍ വായിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നിലപാട് മയപ്പെടുത്തി പിന്നീട് വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു.  എന്നാല്‍, അതിനു പിന്നാലെയാണ് മെത്രാന്‍ സമിതി വീണ്ടും ഈ വിഷയത്തില്‍ രംഗത്ത് എത്തിയിരിക്കുന്നത്. ആദ്യത്തേതിനേക്കാള്‍ ശക്തമായ ആരോപണങ്ങളുന്നയിച്ചാണ് പുതിയ വിഡിയോ സന്ദേശം പുറത്തുവിട്ടിട്ടുള്ളത്.

അതേസമയം ലൗ ജിഹാദ് വിഷയത്തെ തമസ്‌കരിക്കുന്ന നിലപാടാണ് രാഷ്ട്രീയ നേതൃത്വം സ്വീകരിക്കുന്നതെന്ന് മെത്രാന്‍ സമിതി കുറ്റപ്പെടുത്തി. മുന്‍കൂട്ടി സ്വീകരിച്ച നിലപാടുകള്‍ക്ക് അപ്പുറത്തേക്ക് പോകാന്‍ പോലീസിനും നിയമത്തിനും സാധിക്കുന്നില്ലെന്നും സമിതി അഭിപ്രായപ്പെട്ടു. 

Read More