Home> Kerala
Advertisement

കേരളത്തില്‍ 'ലവ് ജിഹാദ്', ഹാദിയ കേസ് ഇതിന് ഉദാഹരണം: യോഗി ആദിത്യനാഥ്

കേരളത്തിലും കര്‍ണ്ണാടകത്തിലും ലവ് ജിഹാദ് ഉണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ജനരക്ഷായാത്രയില്‍ പങ്കെടുക്കവേ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ 'ലവ് ജിഹാദ്', ഹാദിയ കേസ് ഇതിന് ഉദാഹരണം: യോഗി ആദിത്യനാഥ്

കണ്ണൂര്‍: കേരളത്തിലും കര്‍ണ്ണാടകത്തിലും ലവ് ജിഹാദ് ഉണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ജനരക്ഷായാത്രയില്‍ പങ്കെടുക്കവേ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

പെണ്‍കുട്ടികളെ പ്രണയിച്ച് മതം മാറ്റുന്ന ലവ് ജിഹാദ് കേരളത്തിലും ഉണ്ട്. ഹാദിയ കേസ് ഇതിന് ഉദാഹരണമാണെന്നും ആദിത്യനാഥ് ആരോപിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ആദിത്യനാഥ് ആവശ്യപ്പെട്ടു.

കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ  സംസ്ഥാനങ്ങളിലെ സര്‍ക്കരുകള്‍ക്കുള്ള കണ്ണാടിയാണ് ഈ യാത്ര. കേരളത്തിലും ത്രിപുരയിലുമുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ബിജെപിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. 

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കുനേരെ ശക്തമായ ആക്രമണങ്ങളാണ് നടത്തുന്നതെന്നും രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും ആദിത്യനാഥ് ആവശ്യപ്പെട്ടു. കേരളത്തില്‍ ജനങ്ങള്‍ക്ക്‌ സുരക്ഷ ഇല്ലാതായിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Read More