Home> Kerala
Advertisement

ലോക്സഭ തിരഞ്ഞെടുപ്പ് 2019: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന്‍ കേരളത്തിലെത്തും

രാവിലെ കേരളത്തിലെത്തുന്ന രാജ്നാഥ് സിംഗ് കൊല്ലത്തെ എന്‍ഡിഎ സ്ഥാനാർത്ഥി കെ.വി.സാബുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന്‍ കേരളത്തിലെത്തും

കോട്ടയം: എന്‍ഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണാര്‍ത്ഥം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന്‍ കേരളത്തിലെത്തും. കൊല്ലം, കോട്ടയം, പാലക്കാട് മണ്ഡലങ്ങളിലാണ് രാജ്നാഥ് സിംഗ് പ്രചാരണത്തിനെത്തുന്നത്.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളം സന്ദര്‍ശിച്ചിരുന്നു.  രാവിലെ കേരളത്തിലെത്തുന്ന രാജ്നാഥ് സിംഗ് കൊല്ലത്തെ എന്‍ഡിഎ സ്ഥാനാർത്ഥി കെ.വി.സാബുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും. രാവിലെ പത്തുമണിക്ക് കൊല്ലം കന്റോൺമെന്റ് മൈതാനിയിലാണ് പരിപാടി. 

ഉച്ചക്ക് രണ്ടു മണിക്ക് എന്‍ഡിഎ സ്ഥാനാർത്ഥി പി.സി.തോമസിന്‍റെ പ്രചാരണത്തിനായി കോട്ടയത്തും വൈകുന്നേരം നാലുമണിക്ക് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാർത്ഥി സി.കൃഷണകുമാറിന്‍റെ പ്രചാരണത്തിനായി പാലക്കാടും അദ്ദേഹം എത്തും.

കേന്ദ്ര നേതാക്കളെ ഇറക്കി പ്രചാരണം കൊഴുപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.  പ്രധാനമന്ത്രി നരേന്ദ്ര മോദി 18 ന് വീണ്ടും കേരളത്തില്‍ എത്തും.  മാത്രമല്ല പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, സ്മൃതി ഇറാനി, സുഷമ സ്വരാജ് അടക്കമുള്ള കേന്ദ്ര മന്ത്രിമാര്‍ വരും ദിവസങ്ങളില്‍ കേരളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.  

Read More