Home> Kerala
Advertisement

ആറാം ഘട്ടം കൊഴുപ്പിക്കാന്‍ ഇവര്‍ എത്തുന്നു

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, സുരേഷ് ഗോപി എന്നിവര്‍ ഈ മാസം നാല് മുതല്‍ ഏഴ് വരെയാണ് പ്രചാരണം നടത്തുന്നത്.

ആറാം ഘട്ടം കൊഴുപ്പിക്കാന്‍ ഇവര്‍ എത്തുന്നു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടം കൊഴുപ്പിക്കാന്‍ സുരേന്ദ്രനും, സുരേഷ് ഗോപിയും, ശോഭാ സുരേന്ദ്രനും ഡല്‍ഹിയില്‍ എത്തുന്നു.  തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെഭാഗമാകനാണ് മൂന്നുപേരും ഡല്‍ഹിയില്‍ എത്തുന്നത്.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, സുരേഷ് ഗോപി എന്നിവര്‍ ഈ മാസം നാല് മുതല്‍ ഏഴ് വരെയാണ് ഡല്‍ഹിയില്‍ പ്രചാരണം നടത്തുന്നത്. ബി.ജെ.പി സൗത്ത് ഇന്ത്യന്‍ സെല്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ നാലിന് ഏഴ് മണിക്ക് സുരേന്ദ്രന്‍ സംസാരിക്കും. 

അഞ്ചാം തീയതി രാവിലെ 9.30 ന് ദില്‍ഷാദ് ഗാര്‍ഡനില്‍ നടക്കുന്ന യോഗത്തിലും കെ. സുരേന്ദ്രന്‍ പ്രസംഗിക്കും. കൂടാതെ അന്നേദിവസം വൈകിട്ട് ആറിനു മെഹറോളിയില്‍ കെ. സുരേന്ദ്രനും വി. മുരളീധരന്‍ എംപിയും പ്രസംഗിക്കും.

അഞ്ചാം തീയതി വികാസ്പുരിയില്‍ രാവിലെ 10, ഹസ്താല്‍ 11, വൈകിട്ട് ആറിന് ഗോള്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് ശോഭാ സുരേന്ദ്രന്‍റെ പ്രചാരണം നടക്കുക. ആറാം തീയതി വൈകിട്ട് ഏഴ് മണിക്ക് ആര്‍.കെ. പുരത്ത് സുരേഷ് ഗോപി എം.പി പങ്കെടുക്കുന്ന യോഗം നടക്കും. മാത്രമല്ല ഏഴാം തീയതി വൈകുന്നേരം 7 ന് തുഗ്ലക്കാബാദിലും സുരേഷ് ഗോപി പ്രസംഗിക്കും. 

12നാണു ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ഈ മാസം 23 ന് ആണ്. 

Read More