Home> Kerala
Advertisement

ഇടതുപക്ഷം രണ്ടക്കം തികക്കില്ല, കോണ്‍ഗ്രസ്‌ മൂന്നക്കം കടക്കില്ല: സുരേന്ദ്രന്‍

തന്‍റെ ഏഴ് വിലയിരുത്തലുകളാണ് അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഇടതുപക്ഷം രണ്ടക്കം തികക്കില്ല, കോണ്‍ഗ്രസ്‌ മൂന്നക്കം കടക്കില്ല: സുരേന്ദ്രന്‍

വിധിയെഴുതാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന പ്രവചനവുമായി കെ.സുരേന്ദ്രന്‍ രംഗത്ത്.

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.സുരേന്ദ്രന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ അധികാരത്തിലെത്തുമെന്ന് തന്‍റെ ഫെയ്സ്ബുക്ക്‌ പോസ്റ്റിലൂടെ വ്യക്തമാക്കി. 

മാത്രമല്ല മോദി സര്‍ക്കാര്‍ നിലവിലുള്ള എന്‍ഡിഎ സഖ്യത്തിന്‍റെ സീറ്റുകൊണ്ട് തന്നെ ഭൂരിപക്ഷം നേടുമെന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍. പുതിയ പാര്‍ട്ടികള്‍ ചിലത് എന്‍ഡിഎയില്‍ ചേരുമെന്നും അദ്ദേഹം വിലയിരുത്തുന്നു.

തന്‍റെ ഏഴ് വിലയിരുത്തലുകളാണ് അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.  അതില്‍ ഏഴാമത്തേതില്‍ കേരളത്തില്‍ നിന്നും ബിജെപിയ്ക്ക് എംപിമാരുണ്ടെന്നും അദ്ദേഹം കുറിച്ചു.

മാത്രമല്ല കോണ്‍ഗ്രസ്‌ മൂന്നക്കം തികക്കില്ലയെന്നും, ഇടതുപക്ഷം എല്ലാംകൂടി രണ്ടക്കം തികയ്ക്കില്ലയെന്നും അദ്ദേഹം കുറിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കണക്കുകൂട്ടലുമായി കാത്തിരിക്കുന്ന ഈ സമയത്ത് കെ.സുരേന്ദ്രന്റെ ഈ വിലയിരുത്തല്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ ചേര്‍ക്കുന്നു:

Read More