Home> Kerala
Advertisement

Lok Sabha Election 2024 : സിഎഎയെ അനുകൂലിച്ച് വോട്ട് ചെയ്തു; ഡീൻ കുര്യാക്കോസിനെതിരെ വ്യാജ വീഡിയോ; ജോയിസ് ജോർജിന് വക്കീൽ നോട്ടീസ്

Idukki Lok Sabha Election 2024 Updates : പൗരത്വ ഭേദഗതി നിയമം അവതരിപ്പിച്ചപ്പോൾ ഡീൻ കുര്യാക്കോസ് അതിനെ എതിർത്തില്ലെന്നും അനുകൂലിച്ച് വോട്ട് ചെയ്തുവെന്നുമാണ് വീഡിയോയിൽ ജോയ്സ് ജോർജ്ജ് പറഞ്ഞത്.

Lok Sabha Election 2024 : സിഎഎയെ അനുകൂലിച്ച് വോട്ട് ചെയ്തു; ഡീൻ കുര്യാക്കോസിനെതിരെ വ്യാജ വീഡിയോ; ജോയിസ് ജോർജിന് വക്കീൽ നോട്ടീസ്

ഇടുക്കി : ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ എൽഡിഎഫ് സ്ഥാനാർഥിയായ ജോയ്സി ജോർജിനെതിരെ വക്കീൽ നോട്ടീസ് അയച്ച് യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ്. യുഡിഎഫ് സ്ഥാനാർഥിക്കെതിരെ ജോയ്സ് ജോർജ് വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് ഡീൻ കുര്യാക്കോസ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ഡീൻ ലോക്സഭയിൽ വോട്ട് ചെയ്തു എന്നാരോപിച്ചുകൊണ്ടുള്ള വീഡിയോയാണ് എൽഡിഎഫ് സ്ഥാനാർഥി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതിനെതിരെയാണ് ഡീൻ വക്കീൽ നോട്ടീസ് അയച്ചത്. 

പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ഡീൻ കുര്യാക്കോസ് അതിനെ എതിർത്തില്ലെന്നും അനുകൂലിച്ച് വോട്ട് ചെയ്തുവെന്നുമാണ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ജോയ്സ് ജോർജ്ജ് ആരോപിക്കുന്നത്. എന്നാൽ ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ അതിനെ എതിർത്തു വോട്ട് ചെയ്തുവെന്ന് ഡീൻ കുര്യാക്കോസ് അറിയിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങൾ തിരഞ്ഞെടുപ്പ് ചട്ടലംഘമാണെന്നും പാർലമെന്റിൽ എതിർത്ത് വോട്ട് ചെയ്തത് തത്സമയം എല്ലാവരും കണ്ടതാണെന്നും ഡീൻ പറഞ്ഞു.

ALSO READ : Lok Sabha Election 2024: 'പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഒലത്താൻ നടക്കുന്നു; ഡീൻ കുര്യക്കോസ് ഷണ്ഡൻ, പിജെ കുര്യൻ പെണ്ണുപിടിയൻ': അധിക്ഷേപിച്ച് എംഎം മണി

ആരോപണം പിൻവലിച്ചു 15 ദിവസത്തിനുള്ളിൽ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകൻ മുഖേന ഡീൻ നോട്ടീസ് അയച്ചത്. ഈ വിഷയം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും ഡീൻ കുര്യാക്കോസ് പരാതി നൽകിട്ടുണ്ട്.

അതേസമയം ഡീൻ കുര്യാക്കോസിനെതിരെ അധിക്ഷേപ പ്രസം​ഗം എംഎം മണി എംഎൽഎ നേരത്തെ നടത്തിയിരുന്നു. ഡീൻ കുര്യക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലുമെന്നും എംഎം മണി പറഞ്ഞു. പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഒലത്താൻ നടക്കുന്നു, ഡീൻ പിന്നെയും വന്നിരിക്കുകയാണ് ഞാൻ ഇപ്പോൾ ഒലത്താം  ഒലത്താം എന്ന് പറഞ്ഞ്.

ഇനിയും ഓലത്തിയാൽ കെട്ടിവച്ച കാശ് പോലും ലഭിക്കില്ലെന്നും മണി പറഞ്ഞു. ഇടുക്കി തൂക്കുപാലത്തെ പാർട്ടി പരിപാടിയിൽ നടത്തിയ പ്രസം​ഗത്തിലാണ് ഡീനിനെതിരെ അധിക്ഷേപം നടത്തിയത്. ഷണ്ഡന്മാരെ ജയിപ്പിച്ചു കഴിഞ്ഞാൽ അനുഭവിക്കും. ഡീനിന്റെ മുൻഗാമിയായ പിജെ കുര്യൻ പെണ്ണ് പിടിയനാണെന്നും മണി പറഞ്ഞു. വിദേശികളെ ചുമക്കുകയാണ് ഇടുക്കിക്കാരുടെ പണി, ആകെ സ്വദേശി എന്നുപറഞ്ഞാൽ ജോയ്സ് മാത്രമാണെന്നും എംഎം മണി പറഞ്ഞു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More