Home> Kerala
Advertisement

എല്‍ഡിഎഫും യുഡിഎഫും ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു

ബിജെപി സമരപ്പന്തലില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി.

എല്‍ഡിഎഫും യുഡിഎഫും ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിന്‍റെ പേരില്‍ എല്‍ഡിഎഫും യുഡിഎഫും ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഹിന്ദുക്കളെ ഭിന്നിപ്പിച്ച് മുസ്ലീം ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍ കിട്ടാനാണ് ഇരു മുന്നണികളും നോക്കുന്നതെന്ന് തുഷാര്‍ ആരോപിച്ചു.

ബിജെപി സമരപ്പന്തലില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാര്‍. സാമുദായിക സ്പര്‍ദ്ധ വളര്‍ത്താനാണ് ശ്രമം നടക്കുന്നത്. ശബരിമല വിധിക്കെതിരെ ബിജെപി നടത്തിയ സമരം വലിയ മാറ്റം വരുത്തിയെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Read More