Home> Kerala
Advertisement

തൃക്കാക്കരയിൽ സിൽവർ ലൈൻ മുഖ്യപ്രചരണ വിഷയമാക്കി എൽ.ഡി.എഫും യു.ഡി.എഫും

സിൽവർലൈൻ വിരുദ്ധ പ്രചരണത്തിന് തന്നെയാകും ബിജെപിയും മുൻതൂക്കം നൽകുക

തൃക്കാക്കരയിൽ സിൽവർ ലൈൻ മുഖ്യപ്രചരണ  വിഷയമാക്കി എൽ.ഡി.എഫും യു.ഡി.എഫും

കൊച്ചി: സിൽവർലൈൻ പദ്ധതി തന്നെയാകും തൃക്കാകരയിൽ പ്രചരണ രംഗത്ത് നിറഞ്ഞ് നിൽക്കുക. ഇതിന്റെ കൃത്യമായ സൂചന നേതാക്കൾ നൽകി കഴിഞ്ഞു. സിൽവർലൈൻ പദ്ധതിക്കെതിരായ പ്രചാരണം വോട്ടായി മാറുമെന്നാണ് യു.ഡി.എഫ് കണക്ക് കൂട്ടുന്നത്. വിനാശമല്ല വികസനമാണ് വേണ്ടതെന്ന പ്രഖ്യാപനത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സിൽവർ ലൈൻ വിരുദ്ധ പ്രചരണത്തിന് തുടക്കമിടുകയും ചെയ്തു. സിൽവർലൈൻ വിനാശകരമായ പദ്ധതിയാണെന്നും അത് പാരിസ്ഥിതികമായി കേരളത്തെ തകർക്കുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി. തെരഞ്ഞെടുപ്പ് യോഗങ്ങളിലെല്ലാം സിൽവർലൈൻ പദ്ധതിക്കെതിരായ പ്രചരണമായിരിക്കും യു.ഡി.എഫ് നടത്തുക. സിൽവർലൈൻ പദ്ധതിയുടെ ദോഷവശങ്ങൾ വിശദീകരിക്കുന്ന ലഘുലേഖകളും മണ്ഡലത്തിലുടനീളം വിതരണം ചെയ്യും. സിൽവർലൈൻ വിരുദ്ധ പ്രചരണത്തിന് തന്നെയാകും ബിജെപിയും മുൻതൂക്കം നൽകുക.

അതേസമയം പദ്ധതിക്ക് അനുകൂലമായ വിധിയെഴുത്തുണ്ടാകുമെന്നാണ് ഇടത് മുന്നണി കരുതുന്നത്. സിൽവർലൈൻ പദ്ധതി ജനങ്ങൾക്ക് എതിരായിട്ടുള്ളതല്ലന്നും ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും  ഇടത് മുന്നണി കൺവീനർ ഇ.പി.ജയരാൻ പറഞ്ഞു. പദ്ധതിയുടെ നല്ല വശങ്ങളായിരിക്കും എൽ.ഡി.എഫ് ജനങ്ങളോട് വിശദീകരിക്കുക. ഒപ്പം പ്രതിപക്ഷത്തെ വികസന വിരേധികളായി ചിത്രീകരിക്കാനും ശ്രമമുണ്ടാകും.

സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിന്റെ ആഘാതം കാര്യമായി ബാധിക്കാത്ത മണ്ഡലമാണ് തൃക്കാക്കര. എന്നാൽ പദ്ധതിയുടെ ഗുണ ഭോക്താക്കളായി മാറുന്ന വലിയ വിഭാഗം ജനങ്ങൾ മണ്ഡലത്തിൽ ഉണ്ട്. ഇൻഫോപാർക്ക് ഉൾപ്പെടെയുള്ള ഐടി സ്ഥാപനങ്ങളിലെ ജീവനക്കാരിൽ ഏറെയും താമസിക്കുന്നത് തൃക്കാക്കര മണ്ഡലത്തിലാണ്. അതു കൊണ്ട് തന്നെ പദ്ധതിക്കനുകൂലമായ വികാരമാണ് മണ്ഡലത്തിൽ നില നിൽക്കുന്നതെന്ന് ഇടതു മുന്നണി കരുതുന്നു. സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാരിന് തൃക്കാക്കരയിലെ വിജയം അനിവാര്യമാണ്. പ്രതിപക്ഷ പ്രതിഷേധങ്ങളെ മറികടന്ന് തൃക്കാക്കരയിൽ വിജയിക്കാനായാൽ സിൽവർലൈൻ പദ്ധതിക്ക് ജനങ്ങൾ നൽകിയ അംഗീകാരമായി അതിനെ കരുതാൻ ഇടത് മുന്നണിക്കും സർക്കാരിനും കഴിയും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More