Home> Kerala
Advertisement

ആനയെ കാണാൻ ആനവണ്ടി; കാട്ടാനയെ കാണാൻ കാട്ടിലൂടെ കെഎസ്ആർടിസി സർവീസ്

രാത്രി യാത്രയ്ക്കു നിയന്ത്രണമില്ലാത്തതും മൃഗങ്ങളെ ഏറ്റവുമടുത്തും അപകടമില്ലാതെയും കാണാൻ കഴിയുന്നതുമായ റൂട്ടിലൂടെയാണ് യാത്ര

ആനയെ കാണാൻ ആനവണ്ടി; കാട്ടാനയെ കാണാൻ കാട്ടിലൂടെ കെഎസ്ആർടിസി സർവീസ്

വിനോദസഞ്ചാരികൾക്കായി വന്യജീവി സഫാരി ഒരുക്കുകയാണ് കെഎസ്ആർടിസി. വയനാട് വന്യജീവി സങ്കേതത്തിലൂടെയാണ് കെഎസ്ആർടിസിയുടെ വൈൽഡ് ലൈഫ് നൈറ്റ് ജംഗിൾ സഫാരി സർവീസ് നടത്തുന്നത്. ബത്തേരി ഡിപ്പോയിൽനിന്ന് സഫാരി ബസ് അടുത്തയാഴ്ചയോടെ ഓടിത്തുടങ്ങും. രാത്രി 9ന് പുറപ്പെട്ട് വന്യജീവി സങ്കേതത്തിലൂടെ വടക്കനാട്, കരിപ്പൂര് - മൂലങ്കാവ് വഴി മുത്തങ്ങയിൽ എത്തുന്ന ബസ് തിരികെ ഇരുളത്തേക്കു പോയി പതിനൊന്നരയോടെ ബത്തേരിയിലാണ് സഫാരി അവസാനിപ്പിക്കുന്നത്. രാത്രി യാത്രയ്ക്കു നിയന്ത്രണമില്ലാത്തതും മൃഗങ്ങളെ ഏറ്റവുമടുത്തും അപകടമില്ലാതെയും കാണാൻ കഴിയുന്നതുമായ റൂട്ടിലൂടെയാണ് യാത്ര. 

ബത്തേരി ഡിപ്പോയിൽ അവസാന മിനുക്കുപണികളിലാണ് സഫാരി ബസ്. രണ്ടര മണിക്കൂറാണ് സഫാരി.  ഒരാൾക്ക് 90 രൂപയാണ് ടിക്കറ്റ് നിരക്ക്. ബത്തേരി ഡിപ്പോയിലെ സ്ലീപ്പർ ബസുകളിൽ മുറി ബുക്ക് ചെയ്യുന്ന സഞ്ചാരികളെയാണ് ആദ്യഘട്ടത്തിൽ നൈറ്റ് സഫാരിക്ക് കൊണ്ടുപോവുക. സ്കൂൾ വിദ്യാർഥികൾക്കു മാത്രമായി കുറഞ്ഞ ചെലവിൽ തുഷാരഗിരി–കോഴിക്കോട്, പ്ലാനറ്റേറിയം–ബേപ്പൂർ വിനോദയാത്ര സർവീസ് ആരംഭിക്കാനും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിനു പദ്ധതിയുണ്ട്. 

ബത്തേരി ഡിപ്പോയിൽ വിനോദസഞ്ചാരികൾക്കായി ഓഗസ്റ്റിൽ തുടക്കമിട്ട സ്ലീപ്പർ ബസുകൾക്ക്  വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കണക്കുപ്രകാരം 1,87,050 രൂപയാണ് ഇതുവരെ 4 സ്ലീപ്പർ ബസുകളിൽനിന്നുള്ള കലക്‌ഷൻ. 48 സഞ്ചാരികൾക്കും 2 കുടുംബങ്ങൾക്കും സ്ലീപ്പർ ബസുകളിൽ അന്തിയുറങ്ങാൻ സൗകര്യമുണ്ട്. എയർ കണ്ടിഷൻഡ് ഫാമിലി സീറ്റിന് 890 രൂപ വാടക നൽകണം. പദ്ധതി വിജയമായതോടെ കൂടുതൽ സ്ലീപ്പർ ബസുകൾ ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 
Read More