Home> Kerala
Advertisement

കെഎസ്ആര്‍ടിസി അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്

സിംഗിള്‍ ഡ്യൂട്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജീവനക്കാര്‍ കഴിഞ്ഞദിവസം ഗതാഗതമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.

കെഎസ്ആര്‍ടിസി അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്

തിരുവനന്തപുരം: ഒക്ടോബര്‍ രണ്ട് മുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. മാനേജ്‌മെന്റിന്‍റെ തൊഴിലാളി വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടേതാണ് തീരുമാനം. 

സിംഗിള്‍ ഡ്യൂട്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജീവനക്കാര്‍ കഴിഞ്ഞദിവസം ഗതാഗതമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരത്തിനിറങ്ങുന്നത്.

സംഘടനകളുമായി കെ എസ് ആര്‍ ടി സി എം ഡി ടോമിന്‍ തച്ചങ്കരി വ്യാഴാഴ്ച നടത്താനിരുന്ന ചര്‍ച്ച ഉപേക്ഷിച്ചു.

 

Read More