Home> Kerala
Advertisement

KSRTC Bus Accident: കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

KSRTC Bus: സ്കൂട്ടർ യാത്രികനായ മേലെ കുറ്റിമൂട് മണ്ണാത്തുംകുഴി രേവതി ഭവനിൽ അജയകുമാർ (51) ആണ് മരിച്ചത്.

KSRTC Bus Accident: കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. സ്കൂട്ടർ യാത്രികനായ മേലെ കുറ്റിമൂട് മണ്ണാത്തുംകുഴി രേവതി ഭവനിൽ അജയകുമാർ (51) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ എംസി റോഡിൽ പിരപ്പൻകോട് പെട്രോൾ പമ്പിന് സമീപത്തുവച്ചായിരുന്നു അപകടം.

പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച് റോഡിലേക്ക് ഇറങ്ങുന്നതിനിടെ കിളിമാനൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് സാരമായി പരിക്കേറ്റ അജയകുമാറിനെ ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ഭാര്യ സുജകുമാരി, മക്കൾ- വിസ്മയ, അനശ്വര, അതിശയ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More