Home> Kerala
Advertisement

കൊല്ലം കൊട്ടിയത്ത് ബസും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

ലോറി ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. ലോറി ഡ്രൈവറെ ഒന്നര മണികൂറിന് ശേഷമാണ് പുറത്തെടുത്തത്.

കൊല്ലം കൊട്ടിയത്ത് ബസും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

കൊല്ലം: കൊല്ലം കൊട്ടിയത്ത് ഇത്തിക്കര പാലത്തില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ബസ് കണ്ടക്ടര്‍ താമരശേരി സ്വദേശി ടി.പി.സുഭാഷും ഡ്രൈവറുമാണ് മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റു. 

ലോറി ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. ലോറി ഡ്രൈവറെ ഒന്നര മണികൂറിന് ശേഷമാണ് പുറത്തെടുത്തത്.  കൊട്ടിയം ഇത്തിക്കര പാലത്തിന് സമീപമാണ് അപകടം നടന്നത്.  ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്കും കൊണ്ടുപോയി. 

മാനന്തവാടിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോയ കെഎസ്ആര്‍ടിസി ഡീലക്സ് ബസും തിരുവനന്തപുരത്തുനിന്നും കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. ബസ് ലോറിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More