Home> Kerala
Advertisement

Pandalam Accident : പന്തളം കുരമ്പാലയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

Pandalam KSRTC Bus-Car Accident : കാറിൽ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്

Pandalam Accident : പന്തളം കുരമ്പാലയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

പത്തനംതിട്ട : പന്തളത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. പന്തളം കുരമ്പാല അമൃത സ്കുളിന് സമീപം എംസി റോഡിലാണ് അപകടനം സംഭവിച്ചത്. കാറിൽ യാത്ര ചെയ്ത തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരാണ് മരിച്ചത്. ഇന്ന് ഫെബ്രുവരി നാലിന് രാവിലെ 6.45 ഓടെയാണ് അപകടം സംഭവിക്കുന്നത്. 

തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെ എസ് ആർ ടി സി ബസും അടൂർ ഭാഗത്ത് നിന്നും വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അടൂരിൽ നിന്നും ഫയർ ഫോഴ്സ് സംഘം എത്തി കാർ വെട്ടി പൊളിച്ചാണ് കാറിനുള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരെ അടുർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ : Bus Accident in Tamilnadu: തമിഴ്‌നാട് സർക്കാർ ബസിൽ കേരള ബസ് ഇടിച്ച് അപകടം; മാർത്താണ്ഡം പാലത്തിലാണ് സംഭവം

അതേസമയം തിരുവനന്തപുരം നെടുമങ്ങാട് വെച്ച് നടന്ന മറ്റൊരു കെഎസ്ആർടിസി അപകടത്തിൽ ബൈക്ക് യാത്രകൻ മരണപ്പെട്ടിരുന്നു. ഇന്നല െ ഫെബ്രുവരി മൂന്ന് രാത്രി 9.15 ഓടെയാണ് അപകടം സംഭവിക്കുന്നത്. കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കൊല്ലംങ്കാവ്  സ്വദേശി ഷിജു (40) ആണ് മരണപ്പെട്ടത്.

കൂടാതെ ഇന്നലെ തന്നെ മാർത്താണ്ഡം പാലത്തിൽ വെച്ച് തമിഴ്നാട് സർക്കാർ ബസ്സിൽ കേരള ബസ് ഇടിച്ച് അപകടം. അമിത വേഗത്തിൽ എത്തിയ ബസുകൾ തമ്മിൽ കൂട്ടിയിടുകയായിരുന്നാണ് ലഭിക്കുന്ന വിവരം. 35 ഓളം ആളുകൾക്ക് പരിക്കേറ്റതായും റിപ്പോർട്ട്. തിരുവനന്തപുരം കളിക്കാവിളയിൽ നിന്നും നാഗർകോവിലിലേക്ക് പോവുകയായിരുന്നു തമിഴ്നാട് ബസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read More