Home> Kerala
Advertisement

Accident In Kochi: കൊച്ചിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം

Kochi Road Accident: നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിനെ ബൈക്കില്‍ വരുകയായിരുന്ന യുവാക്കള്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

Accident In Kochi: കൊച്ചിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം

കൊച്ചി: വൈറ്റില ചക്കരപ്പറമ്പിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം.  അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കെ.എസ്.ആർ.ടി.സി ബസുകൾക്കിടയിൽ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായിരിക്കുന്നത്.  

Also Read: സോഡാക്കുപ്പി പൊട്ടിയതിന് യുവാവിനെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

 

മരിച്ചത് ബൈക്ക് യാത്രികരായ രണ്ടു പേരാണ്. നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിനെ ബൈക്കില്‍ വരുകയായിരുന്ന യുവാക്കള്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ബൈക്കിന് പുറകിലൂടെ വന്ന കെഎസ്ആര്ടിസിയുടെ മൂകാമ്പിക-തിരുവന്തപുരം സൂപ്പര്‍ ഡീലക്‌സ് ബസിന്റെ അടിയിലേക്ക് ബൈക്ക് കുടുങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

Also Read: 12 വർഷത്തിനു ശേഷം ഗജകേസരി രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും!

 

ഇതിനിടയിൽ തൃശ്ശൂർ കുന്നംകുളം കുറുക്കൻ പാറയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16 ലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗുരുവായൂരിൽ നിന്നും കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും മണ്ണ് കയറ്റിവന്ന ടോറസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടോറസ് ലോറി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കെഎസ്ആർടിസി ബസിന്റെയും ടോറസിന്റെയും ഡ്രൈവർമാർക്ക് സാരമായ പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. ഇരുവരെയും തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More