Home> Kerala
Advertisement

KSEB: 'അടിയ്ക്ക് തിരിച്ചടി'; എഐ ക്യാമറ പിഴയിട്ടതിന് പിന്നാലെ എംവിഡിയുടെ ഫ്യൂസൂരി കെ.എസ്.ഇ.ബി

KSEB disconnects power supply to MVD: അടുത്തിടെ കെ.എസ്.ഇ.ബി വാഹനത്തിന് എഐ ക്യാമറ പിഴയിട്ടത് വലിയ വാർത്തയായിരുന്നു.

KSEB: 'അടിയ്ക്ക് തിരിച്ചടി'; എഐ ക്യാമറ പിഴയിട്ടതിന് പിന്നാലെ എംവിഡിയുടെ ഫ്യൂസൂരി കെ.എസ്.ഇ.ബി

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ എംവിഡിയുടെ ഫ്യൂസൂരി കെ.എസ്.ഇ.ബി. മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതിബന്ധം കെ.എസ്.ഇ.ബി വിഛേദിച്ചു. കെട്ടിടത്തിന്റെ വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ എം.വി.ഡി. കാലതാമസം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ഇ.ബിയുടെ നടപടി. 

അടുത്തിടെ കെ.എസ്.ഇ.ബിയുടെ വാഹനത്തിന് എഐ ക്യാമറ പിഴയിട്ടത് വലിയ വാർത്തയായിരുന്നു. കെ.എസ്.ഇ.ബിയുടെ ജീപ്പിന് മുകളിൽ തോട്ടി കെട്ടിവെച്ച് യാത്ര ചെയ്തതിനാണ് എഐ ക്യാമറ പിഴയിട്ടത്. വയനാട്ടിൽ ലൈൻ വർക്കിനായി പോയ കെ.എസ്.ഇ.ബി വാഹനത്തിനായിരുന്നു എഐ ക്യാമറ പണി കൊടുത്തത്. 20,500 രൂപ പിഴ അടയ്ക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ഇ.ബിക്ക് എ.ഐ. ക്യാമറയുടെ നോട്ടീസ് ലഭിച്ചത്. 

ALSO READ: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ച നിഹാലിന്റെ കുടുംബത്തിന് ധനസഹായം; 10 ലക്ഷം അനുവദിക്കും

KL 18 Q 2693 നമ്പർ ജീപ്പിനായിരുന്നു എ ഐ ക്യാമറ പിഴയിട്ടത്. ജൂൺ 6-ന് ചാർജ് ചെയ്ത കേസിൽ 17-നാണ് നോട്ടീസ് ലഭിച്ചത്. വണ്ടിയുടെ ചിത്രങ്ങളും പിഴയ്ക്ക് കാരണമായ കുറ്റങ്ങളും സഹിതം വാഹന ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പ് കത്തയക്കുകയായിരുന്നു. കഴിഞ്ഞ കുറേ കാലങ്ങളായി കെഎസ്ഇബിയ്ക്ക് വേണ്ടി ഓടുന്ന വാഹനമായതിനാൽ പിഴ തുക ബോർഡ് തന്നെ അടക്കേണ്ടി വരുന്ന സ്ഥിതിയായിരുന്നു. മഴക്കാലമായതിനാൽ ലൈനിൽ ധാരാളം അറ്റകുറ്റപ്പണികൾ ഉളള സമയമാണെന്നും ഈ സമയത്ത് എ ഐ ക്യാമറയെ പേടിച്ച് വണ്ടി പുറത്തിറക്കാൻ പറ്റാത്ത സാഹചര്യമാണെന്നും കെ.എസ്.ഇ.ബി ജീവനക്കാർ പരാതി പറഞ്ഞിരുന്നു.

എഐ ക്യാമറയുടെ പിഴ ലഭിച്ചതിന് പിന്നാലെയാണ് എം.വി.ഡി എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെ.എസ്.ഇ.ബി. ഊരിയിരിക്കുന്നത്. ജില്ലയിലെ എഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് ഈ കെട്ടിടത്തിൽ നിന്നാണ് എന്നതാണ് ശ്രദ്ധേയം. ബില്ലടയ്ക്കാൻ വൈകിയാലും സർക്കാർ ഓഫീസുകളുടെ വൈദ്യുതി വിഛേദിക്കാറില്ലെന്ന് എം.വി.ഡി പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More